വിവാഹം കഴിക്കാന്‍ പറ്റില്ല, പക്ഷേ കുടുംബവും കുട്ടികളും വേണം; ദത്തെടുക്കലിന് ഇനിയും വൈകാനാവില്ലെന്ന് സ്വര ഭാസ്‌കര്‍

ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ച് നടി സ്വര ഭാസ്‌കര്‍. അനാഥ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയെ പറ്റി പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലുള്ള കാമ്പയിനില്‍ സജീവ സാന്നിദ്ധ്യമാണ് നടി. ദത്തെടുക്കലിനായി അവര്‍ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തു. നിലവില്‍ കുഞ്ഞിനെ ദത്തെടുക്കുന്നതിനുള്ള വെയ്റ്റിങ് ലിസ്റ്റിലാണ് .

എനിക്കെപ്പോഴും കുടുംബവും കുട്ടികളും വേണമെന്നുണ്ടായിരുന്നു. ഒരു കുട്ടിയെ ദത്തെടുക്കുന്നതിലൂടെ ഇവ രണ്ടും കൈവരിക്കാമെന്ന് എനിക്ക് മനസിലായി. ഭാഗ്യവശാല്‍ ഇന്ത്യയില്‍ വിവാഹിതയാവാത്ത സ്ത്രീക്ക് ദത്തെടുക്കുന്നതിനുള്ള അവകാശമുണ്ട്. കുട്ടികളെ ദത്തെടുത്ത ഒരുപാട് ദമ്പതികളെ ഞാന്‍ കണ്ട് മുട്ടിയിട്ടുണ്ട്. ദത്തെടുത്തവരുടെ അനുഭവങ്ങള്‍ അടുത്തറിയുകയും ചെയ്തു,’ സ്വര ഭാസ്‌കര്‍ പറഞ്ഞു.

‘സെന്‍ഡ്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറ്റിയിലെ ഉദ്യോഗസ്ഥരുമായി ഞാന്‍ സംസാരിച്ചു. നടപടി ക്രമങ്ങള്‍ മനസിലാക്കി തരുന്നതില്‍ അവര്‍ എന്നെ ഒരുപാട് സഹായിച്ചു. എന്റെ മാതാപിതാക്കളോടും ഞാന്‍ സംസാരിച്ചു. ഒടുവില്‍ അവരും എന്റെ തീരുമാനത്തെ പിന്തുണച്ചു. ഏകദേശം എല്ലാ നടപടിക്രമങ്ങളും ഞാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എനിക്കറിയാം ദത്തെടുക്കല്‍ പ്രക്രിയ നീണ്ട് പോകുന്ന ഒന്നാണെന്ന്. മൂന്ന് വര്‍ഷം വരെ സമയമെടുത്തേക്കാം. എന്നാല്‍ ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ആമസോണ്‍ പ്രൈം സീരീസ് റസ്ഭാരി, ഇറോസ് നൗ സീരീസായ ഫ്ലെഷ്, നെറ്റ്ഫ്ളിക്സ് സീരീസായ ഭാഗ് ബനിയേ ഭാഗ് എന്നിവയാണ് സ്വരയുടേതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍.
ദിവ്യാ ദത്തയും ഷബാന ആസ്മിയും അഭിനയിക്കുന്ന റൊമാന്റിക് ഡ്രാമയായ ഷീര്‍ ഖോര്‍മയിലാണ് അടുത്തതായി സ്വര അഭിനയിക്കുന്നത്

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം