രോഗികളായ രാക്ഷസജന്മങ്ങള്‍; ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് സ്വര ഭാസ്‌കര്‍

ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് നടി സ്വര ഭാസ്‌കര്‍. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത പ്രവൃത്തിയാണിതെന്നും കുറ്റവാളികള്‍ക്ക് നിയമപ്രകാരം കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സ്വര ഭാസ്‌കര്‍ പ്രതികരിച്ചു.’നിന്ദ്യവും തീര്‍ത്തും അപലപനീയവും. കുറ്റവാളികള്‍ക്കെതിരെ നിയമാനുസൃതമായി നടപടി എടുക്കണം. ഹീനമായ കുറ്റകൃത്യം. ന്യായീകരിക്കാനാവാത്തത്.

പലപ്പോഴും പറയുന്നത് പോലെ നിങ്ങളുടെ ദൈവത്തിന്റെ പേരില്‍ കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം സ്വയം തുടങ്ങുക, രോഗികളായ രാക്ഷസന്‍മാര്‍!,’ സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തു. ഉദയ്പൂര്‍ കൊലപാതകത്തിനെതിരെ ദേശീയ തലത്തില്‍ വലിയ പ്രതിഷേധമാണുയരുന്നത്.

സംഭവത്തില്‍ അന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍ഐയുടെ നാലംഗ സംഘം ഉദയ്പൂരിലെത്തി. സംഭവത്തിന് പിന്നില്‍ ജിഹാദി ഗ്രൂപ്പുകളുടെ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നത്.

ബിജെപി ദേശീയ വക്താവായ നുപുര്‍ ശര്‍മ്മയുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തെ പിന്തുണച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ ജോലിക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. കേസില്‍ ഉദയ്പൂര്‍ സ്വദേശികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അന്‍സാരി എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം