തലക്കെട്ടിലെ 'വൈബ്രൈറ്റര്‍' ഉപയോഗത്തെ കുറിച്ചുള്ള പരാമര്‍ശം ലൈംഗിക അധിക്ഷേപം ; ഫ്രീ പ്രസ് ജേണലിന് എതിരെ സ്വര ഭാസ്‌കര്‍

താലിബാന്‍ ഭീകരത പോലെ തന്നെയാണ് ഹിന്ദുത്വ ഭീകരതയും എന്ന പരാമര്‍ശത്തില്‍ സ്വര ഭാസ്‌കറിനെതിരെ സംഘപരിവാര്‍ അതിക്രമം നടക്കുകയാണ്. ‘അറസ്റ്റ് സ്വര ഭാസ്‌കര്‍’ എന്ന ട്വിറ്റര്‍ കാമ്പയിനാണ് നടത്തുന്നത്. സംഭവത്തില്‍ ദേശീയ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഫ്രീ പ്രസ് ജേണല്‍ വാര്‍ത്തക്ക് നല്‍കിയ തലക്കെട്ടിനെ വിമര്‍ശിച്ച് സ്വര ഭാസ്‌കര്‍ രംഗത്തെത്തിയിരിക്കുകയാണ്.

‘വൈബ്രൈറ്റര്‍ ഉപയോഗം തുടര്‍ന്നോളു, പക്ഷെ രാജ്യത്തെയും മതങ്ങളെയും അപമാനിക്കാതിരിക്കൂ’, എന്നാണ് ഫ്രീ പ്രസ് ജേണല്‍ കാമ്പയിനിനെ കുറിച്ച് നല്‍കിയ വാര്‍ത്തക്ക് നല്‍കിയ തലക്കെട്ട്. നിരന്തരമായി ഒരു സ്ത്രീയെ വൈബ്രൈറ്റര്‍ ഉപയോഗത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നത് ലൈംഗിക അധിക്ഷേപമാണ്. സ്വര വാര്‍ത്ത പങ്കുവെച്ച് ട്വീറ്റ് ചെയ്തു്.

‘ഒരു സ്ത്രീയെ നിരന്തരം വൈബ്രൈറ്റര്‍ ഉപയോഗത്തെ കുറിച്ച് മോശം രീതിയില്‍ പരാമര്‍ശിക്കുന്നത് ലൈംഗിക അധിക്ഷേപമാണ്. അത്തരം സൈബര്‍ ലൈംഗിക അധിക്ഷേപങ്ങളെ വിവാദ തലക്കെട്ടുകള്‍ക്ക് വേണ്ടി സാധാരണവത്കരിക്കാതിരിക്കൂ – സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തു.

Read more

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനെ താലിബാന്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സ്വര തന്റെ നിലപാട് വ്യക്തമാക്കിയത്.