അതൊന്നും ശരിയാവില്ലെന്ന് പറഞ്ഞു ഫോണ്‍ ദേഷ്യത്തില്‍ കട്ട് ചെയ്തു, മമ്മൂട്ടി ആദ്യം സ്വീകരിക്കാതിരുന്ന ആ സിനിമ!: സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ പറയുന്നു

മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ നിര്‍മ്മാതാവാണ് സ്വര്‍ഗ്ഗ ചിത്ര അപ്പച്ചന്‍. ഇപ്പോഴിതാ അദ്ദേഹം താന്‍ നിര്‍മ്മിച്ച ‘വേഷം’ എന്ന സിനിമ ആദ്യം മമ്മൂട്ടി എന്ന നടന്‍ സ്വീകരിക്കാതിരുന്നതിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.

വിഎം വിനു- ടി എ റസാഖ് – മമ്മൂട്ടി ടീമിന്റെ വേഷം 2004-വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു.

ഇതേക്കുറിച്ച് അപ്പച്ചന്റെ വാക്കുകളിങ്ങനെ

തിരക്കഥാകൃത്ത് ടിഎ റസാഖ് എന്റെ അടുത്ത സുഹൃത്താണ്. ഒരു ദിവസം റസാഖും, സംവിധായകന്‍ വിനുവും എന്റെ വീട്ടിലെത്തി. ‘ചേട്ടാ നമുക്ക് ഒരു ചെറിയ കഥ കിട്ടിയിട്ടുണ്ട് അത് മമ്മുക്ക ചെയ്താലേ ശരിയാകൂ. മമ്മുക്കയെ ഓര്‍ത്തപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ചേട്ടനെയാണ്. നിങ്ങള്‍ പറഞ്ഞാല്‍ ഇത് നടക്കും’.

ചേട്ടനും, അനിയനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് അവര്‍ പറഞ്ഞത്. കഥ കേട്ടപ്പോള്‍ എനിക്കും ഇഷ്ടപ്പെട്ടു. ചേട്ടാ മമ്മുക്കയെ ഒന്ന് വിളിക്കാമോ. റസാഖ് പറഞ്ഞു. ഞാന്‍ അകത്തു പോയി മമ്മുക്കയെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ നിരാശയായിരുന്നു ഫലം. അതൊന്നും ശരിയാവില്ലെന്ന് പറഞ്ഞു ഫോണ്‍ ദേഷ്യത്തില്‍ കട്ട് ചെയ്തു. ചങ്ങനാശ്ശേരിയില്‍ ‘കാഴ്ച’യുടെ സെറ്റിലായിരുന്നു അദ്ദേഹം. ദേഷ്യത്തില്‍ സംസാരിച്ചത് ഇവരോട് പറയാന്‍ തോന്നിയില്ല. മമ്മുക്ക ലൊക്കേഷനിലാണ് രാത്രി വിളിക്കാനാണ് പറഞ്ഞത് എന്ന് ഞാന്‍ കളവ് പറഞ്ഞു’. അതാണ് ‘വേഷം’ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ