ഒരു മാക്സിയൊക്കെയിട്ട് ആരോഗ്യമില്ലാത്ത സ്ത്രീയെപ്പോലെ, ഇവരാണോ അഞ്ഞൂറാന്റെ മുന്നില്‍ ഞെളിഞ്ഞു നിന്ന് ഡയലോഗ് പറയേണ്ടത്? സ്വര്‍ഗ ചിത്ര അപ്പച്ചന്‍

മലയാള സിനിമയിലെ പ്രശസ്ത നിര്‍മ്മാതാക്കളിലൊരാളാണ്് സ്വര്‍ഗചിത്ര അപ്പച്ചന്‍. അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, റാംജിറാവ് സ്പീക്കിംഗ്, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചത് അപ്പച്ചനാണ്. ഇപ്പോഴിതാ ഗോഡ് ഫാദര്‍ സിനിമയുടെ നിര്‍മ്മാണ സമയത്തുണ്ടായ അനുഭവങ്ങളാണ് അപ്പച്ചന്‍ പങ്കുവെച്ചത്. സിനിമയിലെ ‘ആനപ്പാറ അച്ഛമ്മ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി ഫിലോമിനയോടൊപ്പമുള്ള അനുഭവമാണ് അപ്പച്ചന്‍ ഗൃഹലക്ഷ്മി മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

ആ സമയത്ത് ഫിലോമിനയുടെ ശരീരപ്രകൃതി കണ്ട് ആരോഗ്യം മോശമാണെന്ന് തോന്നിയെന്നും, ഗോഡ് ഫാദറിലെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുമോ എന്ന് താന്‍ സംശയിച്ചതായും അപ്പച്ചന്‍ ഓര്‍മിക്കുന്നു.

‘ഷൂട്ടിങ്ങിന്റെ തലേദിവസം ഫിലോമിനയെ മുറിയില്‍ പോയി കണ്ടപ്പോള്‍ നിരാശ തോന്നി. ഒരു മാക്സിയൊക്കെയിട്ട് ആരോഗ്യമില്ലാത്ത സ്ത്രീയെപ്പോലെ. ഇവരാണോ അഞ്ഞൂറാന്റെ മുന്നില്‍ ഞെളിഞ്ഞു നിന്ന് ഡയലോഗ് പറയേണ്ടത്? തിലകന്‍ ചേട്ടന്റെ കഥാപാത്രത്തെ പോടാ എന്ന് വിളിക്കേണ്ടത്? ആനയൊക്കെയുള്ള തറവാട്ടിലെ സ്ത്രീയാണോ ഇത്?” എന്നൊക്കെയായിരുന്നു തന്റെ ആശങ്കകളെന്ന് അപ്പച്ചന്‍ ഓര്‍മ്മിക്കുന്നു.

‘മോന്‍ ആലോചിച്ചത് എനിക്ക് മനസിലായി ട്ടോ. ഇതൊന്നും നോക്കണ്ട. എന്റെ മിടുക്ക് ഞാന്‍ സ്‌ക്രീനില്‍ കാണിച്ചോളാം,” എന്നായിരുന്നു ഫിലോമിനയുടെ മറുപടി. ഷൂട്ടിംഗ് സമയത്ത് അവരുടെ പെര്‍ഫോമന്‍സ് കണ്ട് നമിച്ചു പോയെന്നും അപ്പച്ചന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

Latest Stories

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി