'ആദ്യം അഞ്ഞൂറാൻ അടുത്തുമില്ല .. അച്ചാമ്മയെ ബോധിച്ചതുമില്ല ..'; സ്വർഗ്ഗ ചിത്ര അപ്പച്ചൻ

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഗോഡ് ഫാദർ. ചിത്രത്തിന്റെ പിന്നാമ്പുറ കഥകളെ കുറിച്ച്  നിർമ്മാതാവ് സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറഞ്ഞ വാക്കുകളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ പിന്നാമ്പുറ കഥകളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

ചിത്രത്തിലേയ്ക്ക് ആദ്യം കാസ്റ്റ് ചെയ്തത് തിലകനെയാണ്. അന്നേ അദ്ദേഹത്തിന് അത്യാവശ്യം പ്രായമുണ്ടായിരുന്നു. അദ്ദേഹത്തിന് അച്ചാ എന്ന് വിളിക്കാൻ പറ്റിയ ഒരാളെയാണ് അ‍ഞ്ഞൂറാനായി നോക്കിയിരുന്നത്. അങ്ങനെയാണ് എൻ. എൻ പിള്ളയിലേയ്ക്ക് എത്തിയത്. അദ്ദേഹം സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടായിരുന്ന വ്യക്തിയല്ല.

പിന്നീട് സിദ്ധിഖും ലാലും അടക്കം ഒരുപാട് പേർ നിർബന്ധിച്ചതിന് ശേഷമാണ് അദ്ദേഹം സിനിമയിൽ അഭിനയിച്ചത്. ഡബ്ബിങ്ങിൻ്റെ സമയത്തും അദ്ദേഹം നിരവധി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. ലിപ്മൂവ്മെൻ്റ് കറക്റ്റാകാതെ വന്നതോടെ കുറെ സമയമെടുത്താണ് ഡബ്ബിങ്ങ് പൂർത്തികരിച്ചത്. അച്ചാമ്മയെ കണ്ടെത്താനും കുറച്ച് സമയമെടുത്തിരുന്നു. ഫിലോമിനയെ ആദ്യം കണ്ടപ്പോൾ തനിക്ക് ഇഷ്ടപ്പെട്ടില്ലായിരുന്നെന്നും സ്വർഗ്ഗ ചിത്ര അപ്പച്ചൻ പറയുന്നു.

തന്റെ മുഖത്ത് നിന്ന് അത് മനസ്സിലാക്കിയ ഫിലോമിന തന്റെ മിടുക്ക് സ്ക്രീനിലാണെന്നും അപ്പോൾ കണ്ടാമതിയെന്നുമാണ് തന്നോട് പറഞ്ഞതെന്നും സ്വർ​ഗ്ഗ ചിത്ര അപ്പച്ചൻ പറയുന്നു. പിന്നീട് അഞ്ഞൂറാനും അച്ചാമ്മയും കൂടി മലയാളികൾക്ക് സമ്മനിച്ചത് വൻ ഹിറ്റായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം