'പാക്കപ്പായി പോകുമ്പോള്‍ ഇരുപതു ലക്ഷം രൂപ കടം പറഞ്ഞാണ് മമ്മൂക്കയെ വിട്ടത്, മറ്റൊരു സിനിമ വന്നപ്പോള്‍ അപ്പച്ചന് ഞാന്‍ വേറെ ചിത്രം തരാം എന്നായി മമ്മൂട്ടി'

മമ്മൂട്ടിയെ നായകനാക്കി സിബിഐ 5 നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. സിബിഐ സീരിസിന്റെ അഞ്ചാം ഭാഗവുമായി സംവിധായകന്‍ എസ്.എന്‍ സ്വാമിയും നിര്‍മ്മാതാവ് കെ മധുവും താരത്തെ സമീപിച്ചപ്പോള്‍ അപ്പച്ചനൊരു കടമുണ്ട് എന്ന് പറഞ്ഞ് മമ്മൂട്ടി വിളിക്കുകയായിരുന്നു എന്നാണ് നിര്‍മ്മാതാവ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സ്വര്‍ഗചിത്ര അപ്പച്ചന്റെ വാക്കുകള്‍:

വേഷം സിനിമ പാക്കപ്പായി പോകുമ്പോള്‍ ഇരുപതു ലക്ഷം രൂപ കടം പറഞ്ഞാണ് മമ്മൂക്കയെ വിട്ടത്. ക്രിസ്തുമസിന് പടം റിലീസായി കഴിഞ്ഞാല്‍ പണം തന്നേക്കാമെന്ന് പറഞ്ഞു. പെട്ടെന്നു വേണ്ട. ഇയര്‍ എന്‍ഡിന് മുമ്പ് തന്നാല്‍ മതിയെന്നായി മമ്മൂക്ക. അത് കറക്ടായി ബാങ്കില്‍ ഇട്ടു കൊടുക്കുകയും ചെയ്തു. മമ്മൂക്ക കാറിലേക്ക് കയറിയപ്പോള്‍ അഞ്ചുലക്ഷം രൂപ അഡ്വാന്‍സായി നല്‍കി. കടം കടമായി അവിടിരിക്കട്ടെ.

ഇത് അടുത്ത പടത്തിന്റെ അഡ്വാന്‍സാണ്. എനിക്ക് മമ്മൂക്കയെ വെച്ച് ഇനിയും പടം ചെയ്യേണ്ടതുണ്ട്. അത് എപ്പോള്‍ വേണമെങ്കിലും ആവാലോ അതിനുള്ള ഒരു സെക്യൂരിറ്റിയാണത്. ആ സമയത്തെ വിനുവും റസാക്കുമൊക്കെ അടുത്തുനില്‍പ്പുണ്ട്. ഒരു പടം ഹിറ്റായാല്‍ അടുത്തപടവും സ്വാഭാവികമായി ആ ടീം തന്നെയാവുമല്ലോ. അതാണ് സിനിമയുടെ എഴുതപ്പെടാത്ത നിയമം അങ്ങനെ അവര്‍ കൊണ്ടു വന്നതാണ് ബസ് കണ്ടക്ടറുടെ കഥ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു.

പക്ഷെ റസാക്കും വിനുവും ഒന്നുകൂടി വര്‍ക്ക് ചെയ്താലേ കറക്ടാവൂ. അപ്പോഴേക്കും മമ്മൂക്കയുടെ ഡേറ്റ് ഒത്തുവന്നു. സ്‌ക്രിപ്റ്റിലെ പ്രശ്‌നം ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. ”ഇത് ഞാന്‍ വൈശാഖ് രാജനെ കൊണ്ട് ചെയ്യിക്കാം. അപ്പച്ചന് ഞാന്‍ വേറെ സിനിമ തരാം” എന്റെ പ്രശ്‌നം കഥയുടെ കുഴപ്പം മാത്രമായിരുന്നില്ല. ആ സമയത്ത് കണ്‍സ്ട്രക്ഷന്റെ തിരക്കിലായിരുന്നു. അക്കാര്യം മമ്മൂക്കയ്ക്കും അറിയാം.

അതിനു ശേഷം ഇടയ്ക്ക് കാണുമ്പോള്‍ മമ്മൂക്ക പറയും അപ്പച്ചന്റെ ഒരു കടം ഇപ്പോഴും എന്റെ കൈയിലുണ്ട്. പിന്നീട് കുറെനാള്‍ ഞങ്ങള്‍ കണ്ടതേയില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാന്‍ ആ അഡ്വാന്‍സ് തിരിച്ചു ചോദിച്ചിട്ടുമില്ല. ഭാസ്‌കര്‍ ദി റാസ്‌കലിന്റെ ഷൂട്ട് നടക്കുന്ന സമയം. മമ്മൂക്കയെ കാണാന്‍ എസ്.എന്‍ സ്വാമിയും കെ.മധുവും ചെന്നു.

”മധു പ്രൊഡ്യൂസ് ചെയ്യേണ്ട എനിക്ക് അപ്പച്ചനൊരു കടമുണ്ട് അയാളവിടെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി നടക്കുകയാണിപ്പോള്‍ എന്നു പറഞ്ഞു കൊണ്ട് സ്വാമിയോട് എന്നെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ എടുത്തപ്പോള്‍ അപ്പുറത്ത് ഫോണ്‍ മമ്മൂക്കയാണ്. ‘ഈ മധുവും സ്വാമിയും അഞ്ചാം ഭാഗവുമായി വന്നിട്ടുണ്ട്. അപ്പച്ചന് താത്പര്യമുണ്ടെങ്കില്‍ നമുക്ക് ചെയ്യാം എന്റെ കടം തീരുകയും ചെയ്യും. അതാണ് മമ്മൂട്ടി എന്ന മനുഷ്യന്‍

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത