ഇന്റിമേറ്റ് സീന്‍ ചെയ്യുമ്പോള്‍ ചിരി വരും.. റീടേക്ക് പോവും, ഒടുവില്‍ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് തോന്നിപ്പോവും: സ്വാസിക

ട്രെയ്‌ലര്‍ എത്തിയപ്പോള്‍ മുതല്‍ ‘ചതുരം’ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ചര്‍ച്ചയായിരുന്നു. ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാനായി താന്‍ നടത്തിയ മുന്നൊരുക്കങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി സ്വാസിക ഇപ്പോള്‍. ആ രംഗങ്ങള്‍ ചെയ്യുമ്പോള്‍ ചിരി വരും പലപ്പോഴും റീടേക്ക് പോയിട്ടുണ്ട് എന്നാണ് സ്വാസിക പറയുന്നത്.

ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നതിന് മുമ്പ് താന്‍ ചെയ്ത കാര്യം തിരക്കഥ നന്നായി വായിക്കുക എന്നതാണ്. എന്താണോ സംവിധായകന്‍ പറയുന്നത് അത് വ്യക്തമായി കേട്ട് മനസിലാക്കുകയും ചെയ്തു. ആ രംഗത്ത് വരുന്ന തനിക്കും റോഷനും അലന്‍ ചേട്ടനും എല്ലാം സംവിധായകന്‍ കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞു തരും.

അങ്ങനെ എല്ലാം വ്യക്തമായിട്ടാണ് ടേക്കിലേക്ക് കടക്കുക. ഇന്റിമേറ്റ് രംഗത്തില്‍ അഭിനയിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒന്നാമത് അത്രയും നേരം സംസാരിച്ചു നിന്ന സുഹൃത്തിനൊപ്പമാണ് ഇത്തരമൊരു രംഗത്ത് അഭിനയിക്കേണ്ടി വരിക. ചിരി വരും. അപ്പോള്‍ റീ ടേക്ക് പോവും. അതല്ലെങ്കില്‍ ലൈറ്റ് പോവും, ഫോക്കസ് പോകും.

അപ്പോഴൊക്കെ റീ ടേക്കുകള്‍ വരും. അങ്ങനെ വരുമ്പോള്‍ മടുപ്പാകും, എന്തിനാണ് ഈ രംഗം ചെയ്യുന്നത് എന്ന തോന്നല്‍ പോലും ഉണ്ടാവും. നാല് സെക്കന്റ് മാത്രമേ ആ രംഗം ഉള്ളുവെങ്കിലും. അതിന് എടുക്കുന്ന പരിശ്രമം വളരെ കൂടുതലാണ് എന്നാണ് സ്വാസിക ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Read more

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്. അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതുംസിദ്ധാര്‍ഥ് ഭരതന്‍ തന്നെയാണ്.