അന്ന് എന്റെ ജാതകം നോക്കി പറഞ്ഞതെല്ലാം ഇപ്പോള്‍ നടക്കുന്നുണ്ട്.. ജാതകം നോക്കി മാത്രമേ കല്യാണം കഴിക്കൂ: സ്വാസിക

ജാതകം നോക്കി മാത്രമേ വിവാഹം ചെയ്യുകയുള്ളുവെന്ന് നടി സ്വാസിക. അങ്ങനെ പറയാനുള്ള കാരണത്തെ കുറിച്ചാണ് സ്വാസിക ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ജാതകം നോക്കി പറഞ്ഞതെല്ലാം ഇപ്പോള്‍ ശരിയായി വരുന്നുണ്ട്, അതുകൊണ്ടാണ് ഇങ്ങനെ തീരുമാനമെടുക്കാന്‍ കാരണം എന്നാണ് സ്വാസിക പറയുന്നത്.

താന്‍ എപ്പോഴും ലക്കില്‍ വിശ്വസിക്കുന്നുണ്ട്. ഒപ്പം ഹാര്‍ഡ് വര്‍ക്കും വേണം. തന്റെ അന്ധവിശ്വാസങ്ങള്‍ ആരെയും ഉപദ്രവിക്കാത്തതാണ്. തന്റെ ജാതകത്തിലുണ്ട് താന്‍ ഒരു കലാകാരിയാകുമെന്നത്. ഇരുപത്തിയഞ്ച് വയസിന് ശേഷമേ പ്രതീക്ഷിക്കുന്ന തരത്തില്‍ കലാരംഗത്ത് പ്രശസ്തിയാര്‍ജിക്കൂ എന്ന് പറഞ്ഞിരുന്നു.

താന്‍ ആറില്‍ പഠിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ തന്റെ ജാതകം നോക്കി പറഞ്ഞത്. അതെല്ലാം ഇപ്പോള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ജാതകം നോക്കിയെ കല്യാണം കഴിക്കൂവെന്നത് പറയുന്നത്. തന്റെ കാര്യത്തില്‍ പലതും കറക്ടായി വരുന്നുണ്ട് എന്നും സ്വാസിക തുറന്നു പറഞ്ഞു.

അതേസമയം, ‘ചതുരം’ ആണ് സ്വാസികയുടെതായി തിയേറ്ററില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം. നവംബര്‍ 4ന് ആണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ സ്വാസികയുടെ ഇന്റിമേറ്റ് രംഗങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. രംഗങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങളും ഒപ്പം പ്രശംസകളും താരം നേടിയിരുന്നു.

ഇന്റിമേറ്റ് രംഗങ്ങള്‍ ഉള്ള സിനിമ വരുമ്പോള്‍ അതിന്റെ ഇറോട്ടിക്ക് എലമെന്റ് മാത്രം വച്ച് ആ സിനിമയെ കുറിച്ച് ആളുകള്‍ സംസാരിക്കുന്ന രീതി മാറണമെന്ന് ആഗ്രഹമുണ്ടെന്ന് സ്വാസിക പറയുന്നുണ്ട്. സിനിമയെ ആര്‍ട്ടായി കണ്ട് ആളുകള്‍ സംസാരിക്കണം. സെക്‌സിനെ കുറിച്ച് സംസാരിക്കുമ്പോള്‍ മലയാളിക്ക് ഡബിള്‍ സ്റ്റാന്റുണ്ട്.

കാരണം അവര്‍ മനസില്‍ ചിന്തിക്കുന്നത് ഒന്നും പുറത്ത് പറയുമ്പോള്‍ വെള്ളപൂശുകയും ചെയ്യുന്നുണ്ട്. കഥയില്ലാതെ ഇറോട്ടിക്ക് രംഗങ്ങള്‍ മാത്രം വെച്ചിട്ടുള്ള ഒന്നല്ല ചതുരം സിനിമ. ആളുകളില്‍ ചിലര്‍ക്ക് ഇപ്പോഴും ഇടുങ്ങിയ ചിന്താഗതിയാണ് എന്നും സ്വാസിക പറയുന്നുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്