ഞാനാണ് അങ്ങോട്ട് കേറി പ്രപ്പോസ് ചെയ്തത്, റൊമാന്റിക് സീനിന് ഇടയിലായിരുന്നു..; വെളിപ്പെടുത്തി സ്വാസിക

തന്റെ പ്രണയത്തെ കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞ് നടി സ്വാസിക. അടുത്തിടെയാണ് ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബിനെ നടി വിവാഹം ചെയ്യാനൊരുങ്ങുന്ന വാര്‍ത്ത എത്തിയത്. തിരുവനന്തപുരത്ത് ജനുവരി 26ന് ആണ് ഇവരുടെ വിവാഹം. ജനുവരി 27ന് കൊച്ചിയില്‍ റിസപ്ഷനും സംഘടിപ്പിക്കും.

മനം പോലെ മാംഗല്യം എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് സ്വാസികയും ജേക്കബും പ്രണയത്തിലാകുന്നത്. ”ഞങ്ങള്‍ ആദ്യം കണ്ടത് സീരിയലിന്റെ സെറ്റിലാണ്. പ്രേമിന്റെ വോയിസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ മനസ്സിലൊക്കെ സങ്കല്‍പ്പിച്ച തരത്തിലുള്ള മാന്‍ലി വോയ്‌സ് ആണ്.”

”ഞാനാണ് അങ്ങോട്ട് പ്രപ്പോസ് ചെയ്തത്. ഒരു റൊമാന്റിക് സീനിന് ഇടയില്‍ ഞാന്‍ നമുക്ക് കല്യാണം കഴിച്ചാലോ എന്നു ചോദിച്ചു. കുഞ്ചു എന്നോട് എന്താ എന്നു ചോദിച്ചു. പക്ഷേ രണ്ടാമത് അതേ ധൈര്യത്തോടെ ആ ഇഷ്ടം പറയാന്‍ എനിക്കൊരു മടി.”

”ഷെഡ്യൂള്‍ കഴിഞ്ഞ് തിരിച്ചു വരാന്‍ സമയത്ത് എനിക്കൊരു മെസേജ്, താങ്ക്‌സ് ഫോര്‍ കമിംഗ് ഫോര്‍ മൈ ലൈഫ്. പിന്നെയുള്ള റൊമാന്റിക് ദിവസങ്ങള്‍ അടിപൊളിയായിരുന്നു. ലൊക്കേഷനിലെ മനോഹരമായ റൊമാന്റിക് മുഹൂര്‍ത്തങ്ങള്‍” എന്നാണ് സ്വാസിക അമൃത ചാനലിന്റെ പരിപാടിക്കിടെ പറഞ്ഞത്.

അതേസമയം സ്വാസിക വളരെ എക്സ്പ്രസീവ് ആണെന്നാണ് പ്രേം പറയുന്നത്. ”വളരെ എക്സ്പ്രസീവ് ആണ് സ്വാസിക. സ്‌നേഹിക്കുന്ന കാര്യത്തില്‍ ആണെങ്കിലും സന്തോഷമായാലും സങ്കടമായാലുമെല്ലാം. എന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദി” എന്നാണ് പ്രേം ജേക്കബ് പറഞ്ഞത്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി