അസുഖം മുള്‍മുനയിലായിരുന്നപ്പോള്‍ അങ്ങനെ സംഭവിച്ച് പോയതാണ്, ചില സമയത്ത് സെന്‍സിറ്റീവ് ആകും; തുറന്നു പറഞ്ഞ് സ്വാസിക

‘ചതുരം’ സിനിമ ഒ.ടി.ടിയില്‍ എത്തിയതിന് ശേഷം പല തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നു കൊണ്ടിരിക്കുന്നത്. സിനിമയില്‍ സ്വാസികയുടെ മുഖത്ത് ഉണ്ടായിരുന്ന മുഖക്കുരു മേക്കപ്പ് ആണെന്ന കമന്റുകളും എത്തിയിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് സ്വാസിക ഇപ്പോള്‍.

അതൊരു അസുഖമാണ് എന്നാണ് സ്വാസിക പറയുന്നത്. സിനിമയില്‍ മുഖത്ത് കാണുന്ന ആ റോസ് നിറം മേക്കപ്പല്ല. അസുഖത്തിന്റെ മുള്‍മുനയിലായിരുന്നപ്പോള്‍ അങ്ങനെ സംഭവിച്ച് പോയതാണ്. ശരിക്കും അതൊരു അസുഖമാണ് മക്കളെ അല്ലാതെ മേക്കപ്പ് ഇട്ടതല്ല.

സിനിമ കാണുമ്പോള്‍ അത് കൃത്യമായിട്ട് മനസിലാകും. ചില സീനുകളില്‍ മുഖത്ത് ആ റോസ് നിറം കാണാന്‍ കഴിയില്ല. പിമ്പിളിന് വേണ്ടിയുള്ള ട്രീറ്റ്മെന്റ് ചെയ്യുമ്പോള്‍ അത് കുറയും. ചില സമയത്ത് ഭയങ്കര സെന്‍സിറ്റീവായിട്ട് അത് കൂടുകയും ചെയ്യും. പ്രത്യേകിച്ച് ഔട്ട് ഡോര്‍ ഷൂട്ടൊക്കെ നടക്കുമ്പോള്‍.

വെയില്‍ കൊള്ളുമല്ലോ, അപ്പോഴാണ് മുഖക്കുരു കൂടുന്നത്. അത് നിങ്ങള്‍ക്ക് കാണുമ്പോള്‍ തന്നെ മനസിലാകും. മേക്കപ്പ് ഇടുകയാണെങ്കില്‍ രണ്ട് കവിളിലും ഒരു പോലെയല്ലേ ഇടുകയുള്ളു. ഇതാണെങ്കില്‍ കൂടിയും കുറഞ്ഞുമൊക്കെ കാണാന്‍ സാധിക്കും എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറയുന്നത്.

Read more

നവംബര്‍ 4ന് തിയേറ്ററുകളില്‍ എത്തിയ ചതുരം മാര്‍ച്ച് 9ന് ആണ് തിയേറ്ററില്‍ എത്തിയത്. സിനിമയിലെ ഇന്റിമേറ്റ് സീനുകള്‍ കാരണം ചിത്രം റിലീസിന് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.