ട്രോള്‍ കണ്ട് ചിരിച്ചെങ്കിലും ഉണ്ണി മുകുന്ദനോട് പോയി ഞാന്‍ സോറി പറഞ്ഞു..; കാരണം പറഞ്ഞ് സ്വാസിക

ബിഗ് സ്‌ക്രീനിലും മനിനി സ്‌ക്രീനിലും ഒരുപോലെ സജീവമാണ് സ്വാസിക. സിദ്ധാര്‍ഥ് ഭരതന്‍ ചിത്രം ‘ചതുരം’ ആണ് സ്വാസികയുടെതായി കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയത്. ഇന്റിമേറ്റ് സീനുകള്‍ ഉള്ളതിനാല്‍ ഏറെ വിമര്‍ശിക്കപ്പെട്ട സിനിമയാണിത്. എങ്കിലും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

തന്റെ പേരില്‍ വന്ന ഗോസിപ്പിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് സ്വാസിക ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഉണ്ണി മുകുന്ദനൊപ്പം വന്ന ഗോസിപ്പിനെ കുറിച്ചാണ് സ്വാസിക പറയുന്നത്. ഉണ്ണി മുകുന്ദനൊപ്പം തന്റെ പേര് ചേര്‍ത്ത് വന്ന ഗോസിപ്പ് ഏറെക്കാലം നീണ്ടു നിന്നിരുന്നു.

‘മാമാങ്കം’ കണ്ടിട്ട് താന്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടപ്പോള്‍ മുതലാണ് ഗോസിപ്പ് വരാന്‍ തുടങ്ങിയത്. ലോക്ഡൗണ്‍ സമയത്ത് ഉണ്ണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കമന്റ് ചെയ്തിരുന്നു. ‘മഴ വന്നപ്പോള്‍ വാഴ ഒടിഞ്ഞു പോയി’ എന്നുള്ള പോസ്റ്റ് ആയിരുന്നു. ‘അയ്യോ’ എന്ന് താന്‍ കമന്റിട്ടു.

സ്വാസികയ്ക്ക് കയറി ചെല്ലാനുള്ള വീട്ടിലെ വാഴ നശിച്ചു, കൃഷി നശിച്ചു, സങ്കടം കൊണ്ട് പറഞ്ഞത് കേട്ടോ എന്നൊക്കെയുള്ള ഗോസിപ്പുകള്‍ വന്നിരുന്നു. അത് കേട്ട് ഏറെ ചിരിച്ചു. ഉണ്ണി മുകുന്ദനെ നേരിട്ട് കണ്ടപ്പോള്‍ സോറി പറഞ്ഞു. താന്‍ ആ പോസ്റ്റ് ഇട്ടത് കൊണ്ടാണല്ലോ ഈ ഗോസിപ്പ് വന്നത്.

‘അതൊന്നും കുഴപ്പമില്ല, ഇതൊക്കെ ഇതിന്റെെ ഭാഗമാണല്ലോ’ എന്നാണ് ഉണ്ണി മുകുന്ദന്‍ മറുപടി പറഞ്ഞത് എന്നാണ് സ്വാസിക ഒരു അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘മോണ്‍സ്റ്റര്‍’, ‘കുമാരി’, ‘ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ’, ‘ചതുരം’ തുടങ്ങി നാല് സിനിമകളാണ് സ്വാസികയുടെതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.

Latest Stories

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്