'ആളുകളുടെ ആറ്റിറ്റ്യൂഡാണ് പ്രശ്‌നങ്ങൾക്ക് കാരണം, പബ്ലിക് ആയി ഉമ്മ വെയ്ക്കാൻ തോന്നിയാൽ അത് ചെയ്യണം'; സ്വാസിക

മിനി സ്ക്രീനിലൂടെ ബി​ഗ് സ്ക്രീനിലെത്തിയ നടിയാണ് സ്വാസിക. ഇപ്പോഴിതാ ഇന്റിമേറ്റ് രംഗങ്ങളെ പറ്റി ഉയരുന്ന വിമർശനങ്ങളെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്വാസിക. ആളുകളുടെ ആറ്റിറ്റ്യൂഡ് മാറിയാൽ തന്നെ പ്രശ്‌നങ്ങളൊക്കെ അവസാനിക്കുമെന്നാണ് സ്വാസിക അഭിപ്രായപ്പെടുന്നത്. താനിത് വരെ വിവാദങ്ങളിൽ പ്രതികരിച്ച് തുടങ്ങിയിട്ടില്ലെന്നാണ് സ്വാസിക പറയുന്നത്.

നെഗറ്റീവ് കമന്റുകളൊക്കെ കാണുന്നുണ്ടെങ്കിലും ഇതുവരെ താനൊന്നിനും പ്രതികരിച്ചിട്ടില്ലന്നും സ്വാസിക പറയുന്നു. ആളുകളുടെ ആറ്റിറ്റിയൂഡിൽ മാറ്റം വന്നാൽ കുറച്ചൂടി നല്ല ക്രിയേഷൻസ് നമ്മുടെ സിനിമാ ഇൻഡസ്ട്രിയിൽ ഉണ്ടാവും. കുട്ടികൾക്ക് ഉണ്ടാവുന്ന ഇമോഷൻസും വലിയവർക്കും ട്രാൻസ്‌ജെൻഡേഴ്‌സിനുമൊക്കെയുള്ള വികാരങ്ങൾ വളരെ റിയലായി കാണിക്കാനാണ് മേക്കേഴ്‌സ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ചില കണ്ടന്റുകൾ ഓപ്പണായി കാണിക്കേണ്ടി വരും.

മുൻപത്തേക്കാളും മേക്കിങ് സ്റ്റൈലും റൈറ്റിങ് സ്റ്റൈലും മാറി. അത് നമ്മൾ സ്വീകരിച്ചാൽ പിന്നെ ഈ വിവാദത്തിന്റെ ആവശ്യം വരില്ലെന്നും, പ്രേക്ഷകരെ വിനോദിപ്പിക്കാൻ വേണ്ടി തന്നെയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും അവർ പറഞ്ഞു. ആളുകളുടെ കാഴ്ച്ചപാടിലാണ് മാറഅറം വരുത്തേണ്ടത്.  നമ്മൾ എത്രത്തോളം ആൾക്കാരെ വളരാൻ സമ്മതിക്കാതെ ഇരിക്കുന്നു, അത്രത്തോളം നമ്മുടെ ഇൻഡസ്ട്രിയാണ് താഴ്ന്ന് പോവുന്നത്.

എന്തൊക്കെ പറഞ്ഞാലും ഒരു നെഗറ്റീവ് സൈഡ് പറയാൻ ആള് വേണം. എങ്കിലേ നമ്മുടെ ക്രിയേഷൻ പോസിറ്റീവ് സൈഡിലേക്ക് കൊണ്ട് വരാനും സാധിക്കൂ. നെഗറ്റീവും വിമർശനങ്ങളും ബോഡിഷെയിമിങ്ങുമൊക്കെ വേണമെന്നാണ് താൻ പറയുക. കാരണം ഇതൊക്കെ കടന്ന് പോവുമ്പോഴാണ് നമ്മളിലെ മികച്ച വ്യക്തിയെയും നമ്മുടെ കഴിവുകളുമൊക്കെ പുറത്ത് വരികയുള്ളു.  എല്ലാം സൂപ്പറാണെന്ന് പറഞ്ഞാൽ നമ്മൾ ഇംപ്രൂവ് ആകാൻ ശ്രമിക്കില്ല.

സ്ത്രീകൾക്ക് മാത്രം വിമർശനം കിട്ടുന്നത് ആറ്റിറ്റ്യൂഡിന്റെ പ്രശ്‌നം തന്നെയാണ്. സ്ത്രീകൾക്കൊന്നും ചെയ്യാൻ പാടില്ല എന്നാണ് പലരുടെയും ചിന്ത.സ്ത്രീകളെ ചില്ല് കൂട്ടിലിട്ട് വെക്കണമെന്നാണ് ആളുകൾ ചിന്തിക്കുന്നത്. സ്ത്രീകൾ അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് നിയന്ത്രിച്ച് വെച്ചിരിക്കുന്നത് പുരുഷന്മാരുടെ കാഴ്ചപ്പാടിലാണ്. ആ കാഴ്ചപ്പാട് മാറിയാലേ ഇതിന് മാറ്റം വരികയുള്ളു. ഒരു പത്ത് വർഷം കൂടി കഴിയുമ്പോൾ അതിനൊക്കെ ഒരു മാറ്റം കൂടി വന്നേക്കം. പലതും അവഗണിച്ച് നമ്മുടെ ജോലി ചെയ്ത് പോയാൽ മതിയെന്നും സ്വാസിക വ്യക്തമാക്കുന്നു

Latest Stories

RCB VS DC: ഒരു ദിവസം പോലും ഓറഞ്ച് ക്യാപ്പ് തലേൽ വെക്കാൻ അയാൾ സമ്മതിച്ചില്ല; സൂര്യകുമാറിന്റെ കൈയിൽ നിന്ന് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി വിരാട് കോഹ്ലി

RCB VS DC: ബാറ്റിങ് ആയാലും ബോളിംഗ് ആയാലും എന്നെ തൊടാൻ നിനകൊണ്ടോന്നും പറ്റില്ലെടാ പിള്ളേരെ; കൃണാൽ പാണ്ട്യയുടെ പ്രകടനത്തിൽ ആരാധകർ ഹാപ്പി

RCB VS DC: വിരമിക്കൽ തീരുമാനം തെറ്റായി പോയി എന്നൊരു തോന്നൽ; ഡൽഹിക്കെതിരെ വിരാട് കോഹ്‌ലിയുടെ സംഹാരതാണ്ഡവം

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ പാക് അനുകൂലികളുടെ പ്രതിഷേധത്തിനെതിരെ ബദൽ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാൾ മരിച്ചു

മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി