'ചതുരം' കണ്ട് ഷാരൂഖ് ഖാന്‍ വിളിക്കുന്നത് സ്വപ്‌നം കണ്ടിരുന്നു, എന്നാല്‍ റോഷനോട് പറഞ്ഞതു പോലെ ഒന്നും ചെയ്തില്ല: സ്വാസിക

സ്ഥിരം റോളുകളില്‍ നിന്നും ഒന്ന് മാറ്റി ചിന്തിക്കാമെന്ന് കരുതിയാണ് ‘ചതുരം’ സിനിമ ചെയ്തതെന്ന് നടി സ്വാസിക. ചതുരത്തിന്റെ സെറ്റില്‍ നിന്നാണ് റോഷന്‍ മാത്യു ‘ഡാര്‍ലിംഗ്‌സ്’ ചിത്രത്തില്‍ അഭിനയിക്കാന്‍ പോയത്. ചിത്രത്തിന്റെ ടീസര്‍ ഷാരൂഖ് ഖാനെ കാണിക്കണമെന്നും റോഷനോട് പറഞ്ഞിരുന്നതായാണ് സ്വാസിക വ്യക്തമാക്കുന്നത്.

ചതുരത്തിന്റെ സെറ്റില്‍ നിന്നാണ് റോഷന്‍ ഡാര്‍ലിംഗ്സ് എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ പോയത്. ഷാരൂഖ്, ആലിയ കൂട്ടായ്മയുടെ പ്രോജക്റ്റ് ആണല്ലോ അത്. ചതുരത്തിന്റെ ടീസറെങ്കിലും ഷാരൂഖിനേയോ ആലിയയെയോ കരണ്‍ ജോഹറിനെയോ കാണിക്കണമെന്ന് താന്‍ റോഷനോട് പറഞ്ഞിരുന്നു.

പക്ഷെ അവന്‍ ഒന്നും ചെയ്തില്ല. അന്ന് ഒ.ടി.ടി റിലീസാണ് പ്ലാന്‍ ചെയ്തത്. പടം കണ്ടിട്ട് ഷാരൂഖ് ഖാന്‍ വിളിക്കുന്നതൊക്കെ സ്വപ്നം കണ്ടിരുന്നു എന്നാണ് സ്വാസിക ഒരു അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ചതുരം സിനിമ വന്നപ്പോള്‍ യെസ് പറഞ്ഞില്ലെങ്കില്‍ വലിയ നഷ്ടമാകുമെന്ന് തോന്നിയെന്നും നടി പറയുന്നുണ്ട്.

സ്ഥിരം റോളുകളില്‍ നിന്ന് മാറ്റി ചിന്തിക്കാമെന്ന് തോന്നി. എന്നാല്‍ ഇങ്ങനെയൊരു കഥാപാത്രമല്ല കാത്തിരുന്നത്. ശ്രീദേവി ദേവരാഗത്തില്‍ ചെയ്ത പോലെ ഒരെണ്ണമായിരുന്നു ആഗ്രഹിച്ചത്. 13 വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നു. പക്ഷേ ആത്മസംതൃപ്തി തരുന്ന ഒരു കഥാപാത്രത്തിലേക്ക് എത്തിയില്ല.

‘വാസന്തി’ അങ്ങനെയൊരു സിനിമയായിരുന്നെങ്കിലും അധികം ആളുകള്‍ അത് കണ്ടിരുന്നില്ല. ചതുരം വന്നപ്പോള്‍ യെസ് പറഞ്ഞില്ലെങ്കില്‍ വലിയ നഷ്ടമാകുമെന്ന് തോന്നി എന്നാണ് സ്വാസിക പറയുന്നത്. നവംബര്‍ 4ന് തിയേറ്ററില്‍ എത്തിയ ചതുരം, മാര്‍ച്ച് 9ന് ആണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്തത്.

Latest Stories

ലബനനില്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ച് ഇസ്രയേല്‍; ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചു; ഇനിയും പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്ന് നെതന്യാഹു

തോറ്റാൽ പഴി സഞ്ജുവിന്, വിജയിച്ചാൽ ക്രെഡിറ്റ് പരിശീലകന്; രാജസ്ഥാൻ റോയൽസ് മാനേജ്‌മന്റ് എന്ത് ഭാവിച്ചാണെന്ന് ആരാധകർ

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി