കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുന്ന ഫാമിലി ആയിരുന്നു എന്റേത്: സ്വാസിക

കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിപ്പിക്കുന്ന രീതി തന്റെ ഫാമിലിയിൽ നടന്നതാണെന്ന് നടി സ്വാസിക വിജയ്. തന്റെ അമ്മയുടെ മുത്തച്ഛൻ ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നെന്നും, എന്നാൽ ഇപ്പോൾ അത് ആരും ചെയ്യുന്നില്ലെന്നും സ്വാസിക പറയുന്നു. പിന്നാലെ നിരവധി ട്രോളുകളാണ് താരത്തിന് നേരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

“എന്റെ അമ്മയുടെ അച്ഛൻ വിഷ വൈദ്യനാണ്. കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിച്ചിട്ടുണ്ട് എന്ന് ഞാൻ കേട്ടിട്ടുണ്ട്. കടിച്ച പാമ്പ് തിരിച്ചുവരുന്നു. അതേ ആളുകളുടെ കടിച്ച ഭാഗത്ത് നിന്നും വിഷം ഇറക്കുന്നു. എന്നിട്ട് പാമ്പ് തിരിച്ചുപോകുന്നു. ആ സമയത്ത് നമ്മുടെ വീട്ടിലെ തൊഴുത്ത് നിന്ന് കത്തും എന്നാണ് പറയുന്നത്. ഇത് പറയുമ്പോള്‍ ആളുകള്‍ക്ക് തമാശ എന്നൊക്കെപ്പറയും. പക്ഷെ ഇത് റിയല്‍ ആയിട്ടുള്ള നമ്മുടെ ഫാമിലിയില്‍ സംഭവിച്ചതാണ്.

അത് പക്ഷെ ഫാമിലിക്ക് ഏറെ ദോഷമാണ്. അത് കൊണ്ടാണ് പിന്നീട് ആ ഫാമിലിയില്‍ ഒരോരോ ഇഷ്യൂസ് വരുന്നത്. കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യവും ചര്‍മ്മരോഗങ്ങളും വരുന്നത് അതുകൊണ്ടാണ്. അതുകൊണ്ട് കുറച്ച് കഴിഞ്ഞപ്പോള്‍ അത് നിര്‍ത്തി. ഞാന്‍ കണ്ടിട്ടില്ല. എന്‍റെ അമ്മയുടെ മുത്തച്ഛനാണ് ഇതൊക്കെ ചെയ്തിരുന്നത്. അദ്ദേഹം മരിച്ചു ഇപ്പോള് ആരും ചെയ്യുന്നില്ല.”

‘വിവേകാനന്ദൻ വൈറലാണ്’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് സ്വാസിക ഇങ്ങനെ പറഞ്ഞത്. കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകനായി എത്തുന്നത്.

Latest Stories

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'