പ്രേതത്തില്‍ എനിക്ക് വിശ്വാസമില്ല, പക്ഷേ അന്ന് നടന്നത്; അനുഭവം പങ്കുവെച്ച് സ്വാസിക

തനിക്കുണ്ടായ വിശദീകരിക്കാനാവാത്ത ഒരു അനുഭവം പങ്കുവെച്ച് നടി സ്വാസിക. ഒരിക്കല്‍ കോഴിക്കോട് ഷൂട്ടിങ്ങിന് പോയപ്പോള്‍ ഉണ്ടായ ഒരു സംഭവമാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്.

‘പ്രേതം എന്നതില്‍ ഒന്നും വിശ്വാസമില്ലെങ്കിലും ഒരു നെഗറ്റീവ് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്. ഒരിക്കല്‍ ഞങ്ങള്‍ കോഴിക്കോട് ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. എന്റൊപ്പം അമ്മയും ഉണ്ട്. ഞാന്‍ രാത്രി ഒരു സ്വപ്നം കണ്ടു. ഒരു റോസ് കളര്‍ വസ്ത്രം ധരിച്ച് ഷോര്‍ട്ട് ഹെയറൊക്കെ ആയിട്ടൊരു സ്ത്രീ എന്റെ കാലിന്റെ അടുത്ത് വന്നിരിക്കുന്നത് ആയിരുന്നു സ്വപ്‌നം.

ഞാന്‍ ആരോടും പറയാന്‍ നിന്നില്ല. രാവിലെ സാധാരണ പോലെ എഴുന്നേറ്റു. പക്ഷേ, ഞാനും അമ്മയും എന്തോ കാര്യം പറഞ്ഞു വന്നപ്പോള്‍. അമ്മ പറഞ്ഞു, ഇന്നലെ രാത്രി ഉറങ്ങാന്‍ പറ്റിയില്ല. ഭയങ്കര ഒരു മോശം സ്വപ്നം കണ്ടു. എന്താണെന്ന് ചോദിച്ചപ്പോള്‍, ഒരു റോസ് കളര്‍ വസ്ത്രം ധരിച്ച പെണ്ണ് വന്നു. എന്നിട്ട് എന്റെ കാലില്‍ കേറി പിടിച്ചുവെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇത് തന്നെ ഞാന്‍ കണ്ടെന്ന്,’

‘അത് എന്തുകൊണ്ടാണെന്ന് അറിയില്ല. രണ്ടുപേര്‍ ഒരുമിച്ച് എങ്ങനെ ഒരേ സ്വപ്നം കണ്ടു. അതൊന്നും അറിയില്ല. അങ്ങനെ വന്നപ്പോള്‍ എന്തോ ഒരു നെഗറ്റീവിറ്റി ആ റൂമില്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായി. പിറ്റേന്ന് ഞങ്ങള്‍ ആ റൂം മാറി. എന്നിട്ട് വേറെ ആളുകള്‍ക്ക് കൊടുത്തു. പക്ഷെ അവര്‍ക്ക് അങ്ങനെ ഒരു അനുഭവവും ഉണ്ടായില്ല. എന്തോ ഒരു പോസിറ്റീവ് ശക്തി ഉള്ളപോലെ ഒരു നെഗറ്റീവ് ശക്തിയും ഉണ്ടെന്നാണ് കരുതുന്നത്,’ സ്വാസിക പറഞ്ഞു.

Latest Stories

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?

'തോൽവി പഠിക്കാൻ ബിജെപി'; ഉപതിരഞ്ഞെടുപ്പിലെ പരാജയ കാരണം പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നൽകി കെ സുരേന്ദ്രൻ

'സെക്കന്‍ഡ് ഹാന്‍ഡ്, പാഴായ ജീവിതം' എന്നൊക്കെയാണ് എന്നെ കുറിച്ച് ആളുകള്‍ പറയുന്നത്: സാമന്ത

ലാമിന് യമാലിന്റെ കാര്യത്തിൽ തീരുമാനമായി; ബാഴ്‌സിലോണ പരിശീലകൻ പറയുന്നത് ഇങ്ങനെ

അസം സ്വദേശിയെ കുത്തി കൊലപ്പെടുത്തി മലയാളി യുവാവ്; പ്രതിക്കായി തിരച്ചിൽ