എന്ത് കൊണ്ട് 'A' പടത്തിൽ അഭിനയിച്ചു കൂടാ? സ്വാസിക

നല്ല കഥയാണെങ്കിൽ പിന്നെ എന്ത് കൊണ്ട് എ പടത്തിൽ അഭിനയിച്ചു കൂടായെന്ന് സ്വാസിക. എ സർട്ടിഫിക്കറ്റ് കിട്ടിയ ചിത്രത്തിൽ അഭിനയിച്ചു എന്നത്കൊണ്ട് പോൺ ചിത്രത്തിലാണ് അഭിനയിച്ചത് എന്ന അർത്ഥമില്ലെന്നും സ്വാസിക കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ചതുരത്തിന്റെ പ്രേമോഷന്റെ ഭാ​ഗമായി വെറെെറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് അവർ സംസാരിച്ചത്.

കഥയും തന്റെ കഥാപാത്രവും നല്ലതാണെന്ന് തോന്നിയ കൊണ്ട് ചെയ്ത ചിത്രമാണ് അത്. പ്രണയമായാലും, പകയായലും എല്ലാ വികാരങ്ങളെയും തുറന്ന് കാട്ടുന്നകൊണ്ടാണ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചത്. എ സർട്ടിഫിക്കറ്റ് തെറ്റാണെന്ന് തോന്നുന്നത് നമ്മുടെ സംസ്കാരത്തിന്റെ പ്രശ്നമാണ്.  മറ്റ് രാജ്യങ്ങളിൽ ആ പ്രശ്നമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സിനിമയ്ക്ക് എ സർട്ടിക്കറ്റ് കിട്ടിമെന്ന് വിചാരിച്ച് നല്ല ഒരു കഥയും കഥാപാത്രത്തെയും ഉപേക്ഷിക്കേണ്ട ആവശ്യം തനിക്കില്ലെന്നും, അങ്ങനെ ചെയ്താൽ നഷ്ടം തനിക്ക് മാത്രമാണെന്നും അവർ പറഞ്ഞു. എ സർട്ടിക്കറ്റ് കിട്ടിയ ചിത്രത്തിലഭിനയിച്ചു എന്നതിന് അർത്ഥം പോൺ സിനിമയിൽ അഭിനയിച്ചു എന്നല്ലെന്നും സ്വാസിക കൂട്ടിച്ചേർത്തു.

സിദ്ധാർത്ഥ് ഭരതന്റെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുരം. സെപ്റ്റംബർ 16ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സ്വാസിക, റോഷൻ അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തിയിരിക്കുന്നത്.

Latest Stories

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി