'അത് ബുദ്ധിജീവികൾക്കുള്ള രം​ഗമല്ല'; വെെറൽ ആയ റൊമാൻസ് രംഗത്തെ പറ്റി സ്വാസിക

മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് സ്വാസിക. സ്വാസികയുടെ സീത എന്ന സീരിയലിൽ ഏറ്റവും കൂടുതൽ ട്രോളിനിടയായ രം​ഗത്തെക്കുറിച്ചും അതിന്റെ പിന്നാമ്പുറ കഥകളെപ്പറ്റിയും നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

സീരിയയിലെ ഒരു എപ്പിസോഡിൽ നായകനായ ഷാനു നെഞ്ചിൽ സീത എന്ന് എഴുതുന്നുണ്ട്. ചോര കൊണ്ട് എഴുതിയെന്ന് പറയുന്ന ഡയലോ​ഗിനെതിരെ നിരവധി ട്രോളുകളാണ് വന്നത്. ട്രോളിനെപ്പറ്റിയും ഡയലോ​ഗിനെകുറിച്ചും ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്വാസിക പറഞ്ഞത്.

കാണുന്നവർക്ക് തികച്ചും പെെങ്കിളിയാണ് ആ രം​ഗമെന്ന് അറിഞ്ഞിട്ടാണ് അങ്ങനെ ഒന്ന് ചെയ്തത്. തിരക്കഥകൃത്തും സംവിധായകനും താനുമൊക്കെ അതിനെക്കുറിച്ച് നന്നായി ആലോചിക്കുകയും ചെയ്തിരുന്നു. പ്രണയത്തിൽ എപ്പോഴും കുറച്ച് പെെങ്കിളിയുള്ളത് നല്ലതെന്ന് സ്വാസിക പറഞ്ഞു. ആ എപ്പിസോഡ് കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ട്രോൾ വന്ന് തുടങ്ങിയത്.

ബുദ്ധിയുള്ളവർക്ക് മനസ്സിലാകും അത് ചോരയിലല്ല എഴുതിയതെന്ന് പിന്നെ എന്തിനാണ് അത്രയും ട്രോളിന്റെ ആവശ്യമെന്നും തനിക്കറിയില്ലെന്നും അവർ പറഞ്ഞു. സീരിയൽ എപ്പോഴും വീട്ടിലെ പ്രായമായവർക്ക് പ്രാധാന്യം നൽകിയാണ് നിർമ്മിക്കുന്നത്.

Read more

അതുപോലെ കാഴ്ച്ചക്കാരും അവർ തന്നെയാണ് അങ്ങനെയുള്ളപ്പോൾ അവർ അത് എളുപ്പത്തിൽ വിശ്വസിക്കുമെന്നും സ്വാസിക പറഞ്ഞു. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരമാണ് സ്വാസികയുടേതായി പുറത്തിറങ്ങാനുള്ള ഏറഅറവും പുതിയ ചിത്രം