പൊളിറ്റിക്കലായാലും തറവാടി, മലയാളി, മേനോൻ-മേനോൻ ബോണ്ടിം​ഗ് അച്ഛനും ഭർത്താവും തമ്മിലുണ്ടായി: ശ്വേത മേനോൻ

സിനിമയ്ക്ക് അകത്തും പുറത്തും എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ശ്വേത മേനോൻ. മലയാളത്തിന് പുറമേ അന്യ ഭാഷ ചിത്രങ്ങളിലും സജീവമാണ് താരം. ഇപ്പോൾ അവതാരികയായും റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും വളരെ തിരക്കിലാണ് ശ്വേത മേനോൻ.

ഇപ്പോഴിതാ തന്റെ മുൻ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോൻ. അന്നത്തെ തന്റെ ബോയ്ഫ്രണ്ടിന്റെ സുഹൃത്തായിരുന്നു തന്റെ മുൻ ഭർത്താവായ ബോബി ബോൻസ്ലെ എന്നാണ് ശ്വേത മേനോൻ പറയുന്നത്.

“അന്നത്തെ എന്റെ ബോയ്ഫ്രണ്ടിന്റെ ഫ്രണ്ടായിരുന്നു ബോബി ബോൻസ്ലെ. ആ ബോയ്ഫ്രണ്ടുമായി ബ്രേക്കപ്പായ ശേഷം ബോബിയുമായി അടുക്കുകയായിന്നു. അച്ഛൻ വിവാഹത്തെ എതിർത്ത് പറഞ്ഞി‌ട്ടില്ല. പക്ഷെ ഒരുപാട് പ്രാവശ്യം എന്നോട് കുഞ്ഞാ, എന്തെങ്കിലും എന്നോട് പറയാനുണ്ടോ എന്ന് ചോദിച്ചു. ഇത് വേണോ എന്ന് ചോദിച്ചിരുന്നെങ്കിൽ പിന്നെയും എന്തെങ്കിലും ആലോചിക്കാമായിരുന്നു.

ഇത് വേണോ അച്ഛാ ഓക്കേയല്ലേ എന്ന് ചോദിക്കാമായിരുന്നു. ഒരു പ്രായം കഴിഞ്ഞാൽ നമ്മൾ എന്ത് പറഞ്ഞാലും നെ​ഗറ്റീവ് ആയേ പോകൂ എന്നാണ് അച്ഛൻ എപ്പോഴും പറയാറ്. ഇന്ന് ഞാനും ഒരു പാരന്റാണ്. എനിക്ക് മനസിലാക്കാം. കമ്മ്യൂണിക്കേഷൻ പ്രധാനമാണെന്ന് ഇന്ന് എല്ലാവരോടും ഞാൻ പറയും. അച്ഛനോ അമ്മയോ ആയി കൊമ്പത്തിരുന്നിട്ട് കാര്യമില്ല. കുട്ടികളുടെ ലെവലിൽ വന്ന് നമ്മൾ അവരോട് സംസാരിക്കണം.

അച്ഛൻ ഓക്കെ പറഞ്ഞത് കൊണ്ട് ഞാൻ ആ സെലിബ്രേഷനിൽ ആയിരുന്നു. അച്ഛൻ നെ​ഗറ്റീവായി പറയാൻ ഉദ്ദേശിക്കുകയാണെന്ന് ഞാൻ മനസിലാക്കിയില്ല. എൻഗേജ്മെന്റിന് പോകുന്ന സമയത്ത് അച്ഛൻ റൂമിൽ വന്നു. ഞാൻ റെഡി ആവുകയാണ്.

നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു. പക്ഷെ അതിന് പകരം ഇത് വേണ്ടെന്ന് അച്ഛന് പറഞ്ഞാൽ മതിയായിരുന്നു. നെ​ഗറ്റീവ് എന്റെ മനസിൽ ഇടാതെ എന്റെ തീരുമാനമായത് മാറ്റി. തന്റെ ജീവിതത്തിലുണ്ടായ വലിയ തെറ്റാണത്. പക്ഷെ ഇന്ന് ബോബി വിളിക്കുമ്പോൾ കളിയാക്കി എന്തൊരു മണ്ടൻമാരായിരുന്നു നമ്മൾ എന്നൊക്കെ പറയാറുണ്ട്.

ഒരുമിച്ചാകുമ്പോൾ ഞാനും അദ്ദേഹവും നല്ല വ്യക്തികൾ ആയിരുന്നില്ല. മൂപ്പർക്ക് എന്റെ പങ്കാളിയാകാനുള്ള പക്വത ഉണ്ടോയെന്ന് എനിക്ക് മനസിലായില്ല. റൊമാൻസിൽ നമ്മൾ ഒഴുകിപ്പോകും. ബോയ്ഫ്രണ്ടും ഭർത്താവും തമ്മിൽ ഭയങ്കര വ്യത്യാസമാണ്. സ്നേഹമെല്ലാം ഓക്കെ, പക്ഷെ കല്യാണം കഴിഞ്ഞുള്ള ജീവിതം വേറെയാണെന്ന് ഞാൻ പറയാറുണ്ട്. ആൾക്കാർ പറഞ്ഞത് കൊണ്ട് കല്യാണം കഴിക്കാൻ പാടില്ല.

എന്റെ കുറേ ഫ്രണ്ട്സ് കല്യാണം കഴിച്ചു, അപ്പോൾ ഞാനും കല്യാണം കഴിക്കേണ്ടേ എന്നൊക്കെ തനിക്കുണ്ടായിരുന്നു. നല്ല പങ്കാളിയെ ലഭിച്ചാലേ കല്യാണം കഴിക്കാവൂ. ഇപ്പോഴത്തെ ഭർത്താവ് ശ്രീകുമാർ നൽകുന്ന സെക്യൂരിറ്റി കൊണ്ടാണ് മുൻ ഭർത്താവിന്റെ കോൾ എടുത്ത് സംസാരിക്കാനും കളിയാക്കാനും പറ്റുന്നത്. ശ്രീയും അച്ഛനും തമ്മിൽ നല്ല അടുപ്പമായിരുന്നു. പൊളിറ്റിക്കലായാലും തറവാടി, മലയാളി, മേനോൻ-മേനോൻ ബോണ്ടിം​ഗ് അവർക്കിടയിൽ ഉണ്ടായി.” എന്നാണ് കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്വേത മേനോൻ പറഞ്ഞത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം