ഡിവോഴ്സ് ഒപ്പ് വെച്ച് ഇറങ്ങിയതും ലാലേട്ടൻ അടുത്ത കല്ല്യാണാലോചനയുമായി വന്നു: ശ്വേത മേനോൻ

സിനിമയ്ക്ക് അകത്തും പുറത്തും എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ശ്വേത മേനോൻ. മലയാളത്തിന് പുറമേ അന്യ ഭാഷ ചിത്രങ്ങളിലും സജീവമാണ് താരം. ഇപ്പോൾ അവതാരികയായും റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും വളരെ തിരക്കിലാണ് ശ്വേത മേനോൻ.

ഇപ്പോഴിതാ ആദ്യ വിവാഹത്തിന്റെ ഡിവോഴ്സിന് ശേഷമുണ്ടായ രസകരമായ ചില കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോൻ. ഡിവോഴ്സ് കഴിഞ്ഞയുടനെ ഒരു ഷോയ്ക്ക് പോവാനുണ്ടായിരുന്നുവെന്നും ആ സമയത്ത് മോഹൻലാലും മുകേഷും ചേർന്ന് തനിക്ക് അടുത്ത വിവാഹത്തിനുള്ള ആലോചനകൾ നോക്കിയിരുന്നുവെന്നുമാണ് ശ്വേത മേനോൻ പറയുന്നത്.

“എന്റെ റിലേഷൻ പൊട്ടി ഡിവോഴ്സ് ചെയ്തിട്ടാണ് ഞാൻ യുഎസ് ഷോയ്ക്ക് പോകുന്നത്. കുറേ വലിയ താരങ്ങളുണ്ട്. ലാലേട്ടനും മുകേഷേട്ടനും നമുക്കിവളെ കല്യാണം കഴിപ്പിക്കാമെന്ന് പറഞ്ഞു. വിജയേ‌ട്ടന്റെ ഷോയിനാണ് പോകുന്നത്. മൂപ്പരുടെ നെഫ്യൂ ‍ഡ‍ോക്ട‌റാണ്. പെണ്ണ് കാണൽ ച‌ടങ്ങെല്ലാം നടന്നു. ആള് വരുന്നു കാണുന്നു, മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്. എന്താണിതെന്ന് തോന്നി.

ഡിവോഴ്സിൽ ഒപ്പു വെച്ച് ഇറങ്ങിയിട്ടേ ഉള്ളൂ. ഞാൻ കരയാൻ തു‌ടങ്ങി. ഞാൻ യുഎസിലൊന്നും നിൽക്കില്ല, നാട്ടിൽ അച്ഛനും അമ്മയുടെയും അടുത്തേ നിൽക്കൂ എന്ന് പറഞ്ഞു. മമ്മൂക്ക കാരണവരെ പോലെയാണ്. തറവാടി കാരണവർ. ലാലേട്ടൻ ജ​ഗ പൊക. ഞാൻ ലാലേട്ടനൊപ്പം സിനിമയോ ഷോയോ ചെയ്യുമ്പോൾ‌ ഷോപ്പിം​ഗിന് പോകണമെങ്കിൽ ലാലേട്ടനോട് പറയും. രണ്ട് മണിക്കൂർ ലേറ്റാകും എന്ന് പറയുമ്പോൾ അദ്ദേഹം നമുക്ക് വേണ്ടി കവർ അപ്പ് ചെയ്യും.

ഷൂട്ടിം​ഗിന്റെ സമയത്ത് ഫ്രണ്ട്സിന്റെ കൂടെ പോകാനുണ്ടെങ്കിൽ ഈ സീൻ എങ്ങനെയെങ്കിലും തീർത്ത് തരുമോ എന്ന് ലാലേട്ടനോട് ചോദിക്കും. ലണ്ടനിൽ ആകാശ​ഗോപുരം ഷൂട്ട് ചെയ്യുമ്പോൾ മൂപ്പർ എനിക്ക് വേണ്ടി എത്ര കവർ അപ്പ് ചെയ്തിട്ടുണ്ടെന്നറിയാമോ. നമുക്ക് ശ്വേതയുടെ സീൻ ചെയ്താലോ, എന്തിനാണ് ആ കുട്ടി നിൽക്കുന്നത് പോട്ടെ എന്ന് പറയും. മമ്മൂക്കയുടെ അടുത്ത് അങ്ങനെയല്ല. കുട്ടിത്തമുണ്ട്. പക്ഷെ അത് സീസണലാണ്.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ശ്വേത മേനോൻ പറഞ്ഞത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍