മലയാള സിനിമയില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം. കണ്ടുപഴകിയ രംഗങ്ങളും തമാശകളും മാറ്റി നിര്‍ത്തി ഇടുക്കിയുടെ മനോഹാരിതയില്‍ പിറന്ന ചിത്രം തികച്ചും വ്യത്യസ്തമായ ഒരു സിനിമ അനുഭവമാണ് പ്രേക്ഷകന് സമ്മാനിച്ചത്. മലയാളത്തില്‍ ഏറെ നിരൂപക-പ്രേക്ഷക പ്രശംസകള്‍ നേടിയ ചിത്രം തമിഴില്‍ നിമിര്‍ എന്ന പേരില്‍ റീമേക്ക് ചെയതിരുന്നു. പ്രിയദര്‍ശനാണ് നിമിര്‍ സംവിധാനം ചെയ്തത്. എന്നാല്‍, നിമിര്‍ കാണാന്‍ തനിക്ക് ധൈര്യമില്ല എന്നാണ് ശ്യാം പുഷ്‌കരന്‍ പറയുന്നത്.
“നിമിര്‍ കണ്ടിട്ടില്ല. കാണേണ്ട എന്ന് പലരും പറഞ്ഞു, അതുകൊണ്ട് കാണാന്‍ ശ്രമിച്ചിട്ടില്ല. പ്രിയന്‍ സാറിന്റെ പടത്തില്‍ നമ്മുടെ ഒരു ടൈറ്റില്‍ കാര്‍ഡ് വരുന്നത് ഭയങ്കര രസമായത് കൊണ്ട് അതുവരെ ഞാന്‍ കണ്ടു, സ്റ്റോറി ബൈ ശ്യാം പുഷ്‌കരന്‍ എന്ന് എഴുതി കാണിക്കുന്നത് വരെ കണ്ടിട്ടുണ്ട്. നിമിര്‍ കാണാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് കാണാതിരുന്നത്. പ്രിയന്‍ സാര്‍ നമുക്ക് ഇഷ്ടമുള്ള ഒരു സംവിധായകന്‍ ആയതുകൊണ്ടും മോശം ആയെന്ന് ആളുകള്‍ പറഞ്ഞതുകൊണ്ടുമാണ് ആ ധൈര്യം ലഭിക്കാതിരുന്നത്.” ശ്യാം പുഷ്‌കരന്‍ പറഞ്ഞു.
മികച്ച തിരക്കഥക്കുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ശ്യാം പുഷ്‌കരന് നേടിക്കൊടുക്കുകയും മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തിട്ടുള്ള ചിത്രമാണ് മഹേഷിന്റെ പ്രതികാരം. 2016 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍, അലന്‍സിയര്‍, അനുശ്രീ, അപര്‍ണ്ണ ബാലമുരളി, സൗബിന്‍ ഷാഹിര്‍ തുങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ഒരുങ്ങിയ കഴിഞ്ഞ മാസം റ്ിലീസ് ചെയ്ത കുമ്പളങ്ങി നൈറ്റ്‌സും മികച്ച് പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്