സർക്കാറിന്റെ ആദ്യ പാപം അതായിരുന്നു, ഇനി അറസ്റ്റ് ചെയ്യപ്പെടാനുള്ളവരുടെ കാര്യത്തിലും ഞാന്‍ ദുഃഖിതനാണ്: ടി പത്മനാഭൻ

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരെ വിമർശനം കടുപ്പിച്ച് കഥാകൃത്ത് ടി. പത്മനാഭൻ. ഹേമ കമ്മീഷനെ കമ്മിറ്റിയാക്കി മാറ്റിയതിലൂടെ സർക്കാർ ആദ്യ പാപം ചെയ്തുവെന്നും, ധീരയായ ഒരു പെൺകുട്ടിയുടെ പരിശ്രമം കൊണ്ട് മാത്രമാണ് ഇപ്പോൾ ഇതെല്ലാം പുറത്തുവന്നതെന്നും പറഞ്ഞ ടി. പത്മനാഭൻ, ഊഹാപോഹങ്ങള്‍ക്ക് സർക്കാർ ഇടകൊടുക്കരുതെന്നും, എല്ലാം വെളിപ്പെടുത്തണമെന്നും കൂട്ടിചേർത്തു.

“സർക്കാരിന്റെ ആദ്യ പാപം നടന്നത് അവിടെയായിരുന്നു, ഇരയുടെ ഒപ്പം എന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അങ്ങനെ അല്ല. ധീരയായ ഒരു പെണ്‍കുട്ടിയുടെ പരിശ്രമം കൊണ്ട് മാത്രമാണിത്, സാംസ്‌കാരിക മന്ത്രിയുടേത് നിഷകളങ്കമായ സത്യപ്രസ്താവനയാണ്. പുറത്തുവന്ന കടലാസ് കഷണങ്ങളില്‍ നിന്ന് ഒരുപാട് ബിംബങ്ങള്‍ തകര്‍ന്നു വീണു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള തിമിംഗലങ്ങളുടെ പേരുകള്‍ ഇപ്പോഴും ഇരുട്ടിലാണ്.

ഊഹാപോഹങ്ങള്‍ക്ക് നാം അനുമതി നല്‍കിയാല്‍ ചിലപ്പോള്‍ നിരപരാധികളെക്കുറിച്ചും, ഇയാളും അതിലുണ്ട് എന്ന് വിചാരിക്കുന്ന സ്ഥിതിയുണ്ടാകും. അതു സംഭവിക്കരുത്. അത് സര്‍ക്കാര്‍ വിചാരിച്ചാല്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയും. എല്ലാ കാര്‍ഡുകളും എടുത്ത് മേശപ്പുറത്തിടണം. ഒന്നുപോലും മേശയ്ക്കുള്ളില്‍ ലോക്കിട്ട് സൂക്ഷിച്ചു വെക്കരുത്. എന്നാല്‍ മാത്രമേ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടാകൂ

ഇങ്ങനെ ചെയ്താല്‍ മാത്രമേ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകൂ എന്ന് സര്‍ക്കാരും മനസ്സിലാക്കണം. മനസ്സിലാക്കിയിട്ടില്ലെങ്കില്‍ അവര്‍ക്കും മോശം, നമുക്കും മോശം, സാംസ്‌കാരിക കേരളത്തിന് ഒട്ടാകെയും മോശമാണ്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ ഏറെ ദുഃഖിതനാണ്. ഇതിലൊന്നും ആനന്ദിക്കുന്നേയില്ല. സര്‍ക്കാരിന്റെ വിഷമത്തിലും ആനന്ദിക്കുന്നില്ല. നടന്മാരുടെ വിഷമത്തിലും ആനന്ദിക്കുന്നില്ല. ഇനി അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്നവരുടെ കാര്യത്തിലും ഞാന്‍ ദുഃഖിതനാണ്.” ടി. പത്മനാഭൻ പറയുന്നു.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത