എല്ലാ മാസവും ഡയറ്റീഷ്യനായി ചെലവാക്കുന്നത് ലക്ഷങ്ങള്‍, അതിന്റെ പേരില്‍ അച്ഛന്‍ വഴക്ക് പറയാറുണ്ട്: തപ്‌സി പന്നു

ഫിറ്റ്‌നസ് കാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന താരങ്ങളില്‍ ഒരാളാണ് നടി തപ്‌സി പന്നു. താന്‍ ഓരോ മാസവും ഡയറ്റീഷ്യന് വേണ്ടി ചിലവാക്കുന്ന തുകയെ കുറിച്ചാണ് തപ്‌സി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു ലക്ഷം രൂപയോളമാണ് ഡയറ്റീഷ്യന് വേണ്ടി ചിലവാക്കുന്നത് എന്നാണ് തപ്‌സി പറയുന്നത്.

ഒരു ലക്ഷം രൂപയാണ് താന്‍ ഓരോ മാസവും ഡയറ്റീഷ്യനായി ചിലവഴിക്കുന്നത്. തന്റെ പിതാവ് വളരെ കുറച്ച് മാത്രം ചെലവഴിക്കാറുള്ള ആളാണ്. ഒരു ജീവിതകാലം മുഴുവന്‍ പണം സമ്പാദിച്ചിട്ടും അദ്ദേഹമത് സ്വന്തം ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാറില്ല.

തന്നെയും സഹോദരിയേയും ഓര്‍ത്ത് വിഷമിക്കേണ്ട, തങ്ങള്‍ക്ക് വലിയ കല്യാണം നടത്താനായി സമ്പാദിച്ചു വയ്‌ക്കേണ്ടതില്ല, ആ ചെലവുകള്‍ തങ്ങള്‍ക്ക് വഹിക്കാവുന്നതേയുള്ളൂ എന്ന് അച്ഛനോട് പറഞ്ഞിട്ടുണ്ട്. എന്നിട്ടും അച്ഛന്‍ എപ്പോഴും ചെലവഴിക്കുന്നതിനെ കുറിച്ച് ദേഷ്യപ്പെടും.

വീട്ടിലേത്തുമ്പോള്‍, ഒരു ഡയറ്റീഷ്യന് വേണ്ടി ഇത്രയും തുക ചെലവഴിക്കുന്നതിന് അദ്ദേഹം ഉറപ്പായും ശകാരിക്കും. താന്‍ ഏത് സിനിമ ചെയ്യുന്നു, എവിടെയാണ് കഴിയുന്നത് എന്നതിന് അനുസരിച്ച്, ഭക്ഷണക്രമത്തില്‍ മാറ്റമുണ്ടാകും. നാലോ അഞ്ചോ വര്‍ഷം കഴിയുമ്പോള്‍ നിങ്ങളുടെ ശരീരവും മാറുന്നു.

ഏത് നഗരത്തിലാണ്, അല്ലെങ്കില്‍ ഏത് രാജ്യത്താണ് നമ്മള്‍ താമസിക്കുന്നത് എന്നതിനെ ആശ്രയിച്ച്, നമുക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണം ഏതെന്ന് പറയാന്‍ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു പ്രൊഫഷണലിന്റെ ഉപദേശം ആവശ്യമാണ്. കാലാവസ്ഥയും പ്രദേശിക ഉല്‍പന്നങ്ങളും അതില്‍ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് തപ്‌സി ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും