പത്ത് വർഷമായി ഞാൻ പ്രണയത്തിലാണ്, മറ്റൊരാൾക്ക് വേണ്ടിയും അവനെ ഉപേക്ഷിക്കാൻ തയ്യാറല്ല: തപ്സി

താൻ പത്തുവർഷമായി പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം തപ്സി പന്നു. ഡെന്മാർക്കിൽ നിന്നുള്ള ബാഡ്മിന്റൺ താരം മത്തിയാസ് ബോയുമായാണ് തപ്സി പന്നു പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്.

ആദ്യ ബോളിവുഡ് ചിത്രം ചെയ്യുമ്പോഴാണ് ബോയെ പരിചയപ്പെടുന്നതെന്നും മറ്റൊരാൾക്ക് വേണ്ടിയും ബോയെ ഉപേക്ഷിക്കാൻ തയ്യാറല്ലെന്നും തപ്സി പറയുന്നു.

Taapsee Pannu and Mathias Boe

“മത്തിയാസ് ബോയുമായി കഴിഞ്ഞ പത്തുവര്‍ഷമായി ഞാൻ പ്രണയത്തിലാണ്. 13 വര്‍ഷം മുന്‍പ് അഭിനയം തുടങ്ങിയതാണ്. ആദ്യ ബോളിവുഡ് ചിത്രം ചെയ്യുമ്പോഴാണ് ബോയെ പരിചയപ്പെട്ടത്. അന്നു മുതല്‍ ഇന്നുവരെ താന്‍ അതേ വ്യക്തി തന്നെയാണ്.

Taapsee Pannu opens up about her decade long relationship with boyfriend Mathias Boe: 'I'm way too happy in the relationship' | Bollywood News - The Indian Express

Read more

മറ്റൊരാള്‍ക്കും വേണ്ടി ബോയെ ഉപേക്ഷിക്കാന്‍ ഒരുക്കമല്ല, അത്തരമൊരു ചിന്ത തോന്നിയിട്ടില്ല. കാമുകനില്‍/ കാമുകിയില്‍ നിന്നും ലഭിക്കുന്ന സുരക്ഷിത ബോധം ഏതൊരു പ്രണയബന്ധത്തിലും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഒരു പുരുഷനെയാണ്, ആണ്‍കുട്ടിയെയല്ല പ്രണയബന്ധത്തില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നത്.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തപ്സി പറയുന്നത്.