എന്നോട് വലിയ താരങ്ങള്‍ക്ക് മെസേജ് അയക്കാന്‍ പറഞ്ഞിട്ടുണ്ട്, പക്ഷെ എനിക്കത് ചെയ്യാന്‍ പറ്റില്ല: തപ്സി പന്നു

ചുരുങ്ങിയ സിനിമകൾ കൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത നായികയാണ് തപ്സി പന്നു. കുറച്ചുമുന്നെ തന്റെ പ്രണയം വെളിപ്പെടുത്തി വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു തപ്സി.

ഇപ്പോഴിതാ എന്തുകൊണ്ടാണ് ബോളിവുഡിന്റെ ഭാഗമായുള്ള പാർട്ടികളിൽ പങ്കെടുക്കാത്തത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തപ്സി പന്നു. വലിയ താരങ്ങൾക്ക് മെസേജ് അയക്കണമെന്നും എന്നാലേ അവർ പാർട്ടികൾക്ക് ക്ഷണിക്കൂവെന്നും തന്നെ ഉപദേശിച്ചവരുണ്ട് എന്നാണ് തപ്സി പറയുന്നത്.

കൂടാതെ തനിക്ക് ഇത്തരം പാർട്ടികളോട് പ്രത്യേക താല്പര്യമില്ലായെന്നും തപ്സി മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്നും തപ്സി പറയുന്നു.

“എന്നോട് വലിയ താരങ്ങള്‍ക്ക് മെസേജ് അയക്കാന്‍ പറഞ്ഞു. എന്നാലേ അവര്‍ പാര്‍ട്ടികള്‍ക്കും പരിപാടികള്‍ക്കും ക്ഷണിക്കുകയുള്ളൂ. പക്ഷെ എനിക്കത് ചെയ്യാന്‍ പറ്റില്ല, ഞാന്‍ അങ്ങനൊരാളല്ല. എനിക്ക് രാത്രി പത്ത് മണിയ്ക്ക് ശേഷം ഉറങ്ങാതിരിക്കാനുമാകില്ല. എനിക്ക് നേരത്തെ എഴുന്നേല്‍ക്കണം. ഞാന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ല. അതുകൊണ്ട് അവിടെ ചെന്നാല്‍ എന്ത് ചെയ്യണം എന്നെനിക്ക് അറിയില്ല.

ഞാന്‍ എന്റെ സുഹൃത്തുകള്‍ക്കൊപ്പമാണ് പാര്‍ട്ടി നടത്താറുള്ളത്. ഞങ്ങള്‍ ഡാന്‍സ് കളിക്കുകയും ഇഷ്ടം പോലെ ഭക്ഷണം കഴിക്കുകയും ചെയ്യും. അറിയാത്തവരുടെ കൂടെ എങ്ങനെ പാര്‍ട്ടി ചെയ്യുമെന്ന് എനിക്കറിയില്ല. എന്താണ് സംസാരിക്കുക? ഞാന്‍ വരില്ലെന്ന് അറിയുന്നതിനാല്‍ അവര്‍ എന്നെ വിളിക്കാറുമില്ല. പക്ഷെ പാര്‍ട്ടിയ്ക്ക് പോയില്ലെങ്കില്‍ ജോലി കിട്ടില്ല എന്നൊന്നുമില്ല

കാമ്പുകളിലേക്ക് എത്തിപ്പെടാനുള്ള വഴിയാണത്. പക്ഷെ രാത്രി പത്ത് മണി കഴിഞ്ഞുള്ള പര്‍ട്ടി എനിക്ക് പറ്റില്ല. പകരം ഞാന്‍ തിരഞ്ഞെടുക്കുക ഒരുപാട് ജോലി ചെയ്യുക എന്ന പ്രയാസമുള്ള വഴിയാകും. എനിക്ക് മോശം സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. ഒരു മോശം സിനിമ ചെയ്താല്‍ എനിക്കത് ഒരുപാട് ബാധിക്കും. മതിനെ മറി കടക്കാന്‍ കാമ്പുകളുമായി എനിക്ക് ബന്ധമില്ല.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തപ്സി പറഞ്ഞത്

Latest Stories

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് മഴക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനിൽക്കവെ മുഖ്യമന്ത്രി എകെജി സെന്‍റർ ഉദ്ഘാടനം ചെയ്തത് അനൗചിത്യം: കെ മുരളീധരന്‍

കശ്മീരിലുള്ളത് 575 മലയാളികൾ, എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും; സർക്കാർ സഹായം ഉപയോഗപ്പെടുത്താമെന്ന് പിണറായി വിജയൻ

പഹൽഗാം ഭീകരാക്രമണം; രാഷ്ട്രപതിയെ കണ്ട്, സാഹചര്യങ്ങൾ വിശദീകരിച്ച് അമിത് ഷാ

'സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയത്തിന് ഉത്തരവാദിത്തമില്ലേ?'; പഹല്‍ഗാമിലെ സെക്യൂരിറ്റി വീഴ്ചയെ കുറിച്ച് ചോദ്യം, മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ; മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ച നടക്കുന്നു

'കൂട്ടക്കൊല നടത്തി അവര്‍ക്ക് എങ്ങനെ അനായാസം കടന്നുകളയാന്‍ കഴിഞ്ഞു?; പാക് അതിര്‍ത്തിയില്‍ നിന്ന് ഇത്രയും ദൂരം ആയുധധാരികള്‍ എങ്ങനെ എത്തി?'; മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഹരീഷ് വാസുദേവന്‍

ഇതാണ് വീട് പണിത അതിഥി തൊഴിലാളികള്‍; സന്തോഷം പങ്കുവച്ച് അര്‍ച്ചന കവി

സുരക്ഷ വീഴ്ചകൾ മറച്ചുവെക്കുന്നു, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഭിന്നത വിതക്കുന്നു; പഹൽഗാം വിഷയത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ്