സെൽഫിയെടുക്കാൻ വന്ന ഇൻഫ്ലുൻസറോട് നോ പറഞ്ഞ് തപ്‌സി പന്നു; 'അവൾ ജൂനിയർ ജയ ബച്ചനാണ്' എന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ!

തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുകളുടെ തിരക്കിലാണ് ബോളിവുഡ് നടി തപ്‌സി പന്നു. ഈയിടെ മുംബൈയിൽ ചിത്രത്തിൻ്റെ പ്രൊമോഷൻ പരിപാടിയിൽ നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരെ ചടങ്ങിൽ അതിഥികളായി ക്ഷണിച്ചിരുന്നു പരിപാടിയിൽ തപ്‌സി ഇവരിൽ ഒരാളുമായി സെൽഫിക്ക് പോസ് ചെയ്യാൻ വിസമ്മതിക്കുന്ന ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

അനന്യ ദ്വിവേദി എന്ന ഇൻഫ്ലുൻസർ താരത്തിനൊപ്പം വേദിയിൽ തപ്‌സിയെ സമീപിക്കുന്നതും നടി അഭ്യർത്ഥന നിരസിക്കുന്നതുമാണ് വിഡിയോയിൽ ഉള്ളത്. എന്നാൽ ഇതിനു താഴെ അനന്യ തന്റെ കമന്റും രേഖപ്പെടുത്തി.

‘അത് ഞാനാണ്. ക്യാമറകളാൽ ചുറ്റപ്പെട്ടിരിക്കുമ്പോൾ ആരെങ്കിലും ഒരു സെൽഫി നിരസിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, എന്നെപ്പോലുള്ള ഇൻഫ്ലുൻസർമാരെ വിളിച്ചത് അവരുടെ ഗാനം പ്രൊമോട്ട് ചെയ്യാൻ വേണ്ടി മാത്രമാണ്! അവർക്ക് ശരിക്കും ഒരു നല്ല പിആർ പരിശീലനം ആവശ്യമാണ്’ എന്നാണ് അനന്യ കമന്റ് ചെയ്തിരിക്കുന്നത്.

വീഡിയോയ്ക്ക് നെറ്റിസൺസിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. തപ്‌സി മാന്യതയില്ലാത്തവളാണെന്നാണ് ചിലർ വിമർശിക്കുന്നത്. എന്നാൽ സെൽഫിക്ക് പോസ് ചെയ്യുന്നതും ചെയ്യാത്തതും അവരുടെ ഇഷ്ടമാണെന്നാണ് ചിലർ പറയുന്നത്.

അതേസമയം, തൻ്റെ ഹിറ്റ് ചിത്രമായ ഹസീൻ ദിൽറുബയുടെ രണ്ടാം ഭാഗത്തിലാണ് താരം ഇനി പ്രത്യക്ഷപ്പെടുക. വിക്രാന്ത് മാസി, ജിമ്മി ഷെർഗിൽ, സണ്ണി കൗശൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

Latest Stories

10 ലക്ഷം കയ്യിലുണ്ടോ? ഈ കിടിലൻ കാറുകൾ സ്വന്തമാക്കാം..

ചെട്ടിക്കുളങ്ങര അമ്മയാണ് എനിക്കെന്റെ മോളെ തിരിച്ചു തന്നത്..; നയന്‍താരയുടെ അമ്മ ഓമന കുര്യന്‍

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ വിമര്‍ശനം; പ്രചരിക്കുന്നത് വര്‍ഗീയ അജണ്ടയെന്ന് എംവി ഗോവിന്ദന്‍

സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൽ എന്തിനാണ് 'ബനാന സ്റ്റിക്കർ'?

റെക്കോർഡ് മൈലേജിൽ പുതിയ വാഗൺ ആർ!

ഇന്ത്യയിലെ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള സെഡാനുകൾ...

CHAMPIONS TROPHY 2025: രണ്ട് സ്റ്റേഡിയങ്ങളിൽ മുംബൈ ഭീകരാക്രമണ സൂത്രധാരന്റെ സാന്നിദ്ധ്യം; സംഭവം ഇങ്ങനെ

ഇനി സിനിമ ചെയ്യണ്ടെന്ന് പറഞ്ഞു, അയാളെ വിശ്വസിച്ചില്ലായിരുന്നെങ്കില്‍..; പ്രഭുദേവയുമായുള്ള ബന്ധത്തില്‍ സംഭവിച്ചത്, വെളിപ്പെടുത്തി നയന്‍താര

മുനമ്പത്ത് സമവായ നീക്കവുമായി ലീഗ്; വിഷയം രമ്യമായി പരിഹരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി, പ്രദേശവാസികളോട് ലീഗ് നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചെന്ന് ആർച്ച് ബിഷപ്പ്

മണിപ്പൂർ ബിജെപിയിൽ കൂട്ടരാജി; ജിരിബാമിലെ 8 പ്രധാന നേതാക്കൾ രാജിവച്ചു