അധികമാരെയും അറിയിക്കാതെ ആയിരുന്നു നടി ത്പസി പന്നുവിന്റെയും ബാഡ്മിന്റൺ പരിശീലകനായ മതിയാസ് ബോയ്‌യുടെയും വിവാഹം. ഉദയ്പൂരിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
ബോളിവുഡ് താരങ്ങളെയോ മാധ്യമങ്ങളെയോ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ തന്റെ കല്യാണം കഴിഞ്ഞ വർഷം തന്നെ നടന്നിരുന്നതായി വെളിപ്പെടുത്തുകയാണ് നടി. നീണ്ട പത്ത് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
“ഞങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്താത്തതിനാൽ ഈ വർഷം നടന്ന എന്റെ വിവാഹത്തെക്കുറിച്ച് ആളുകൾക്ക് അറിയില്ലായിരുന്നു. സത്യത്തിൽ, കഴിഞ്ഞ വർഷം ഡിസംബറിലാണ് ഞങ്ങൾ വിവാഹിതരായത്. ഞങ്ങളുടെ വിവാഹ വാർഷികം ഉടൻ വരികയാണ്. ഞങ്ങൾ അപ്പോൾ പേപ്പറുകളിൽ ഒപ്പിട്ടു. ഇന്ന് ഞാൻ അത് പറഞ്ഞില്ലായിരുന്നെങ്കിൽ ആരും അറിയുമായിരുന്നില്ല.” എന്നാണ് ഉദയ്പൂരിൽ നടന്ന തൻ്റെ വിവാഹത്തെക്കുറിച്ച് തപ്‌സി പറഞ്ഞത്.
2013- ൽ ഇന്ത്യൻ ബാഡ്മിന്റൺ ലീഗിന്റെ ഉദ്ഘാടനത്തിൽ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ഉദയ്പൂരിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡ് താരങ്ങളെയോ മാധ്യമങ്ങളെയോ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല.