'എന്നോട് സംസാരിക്കാൻ ശ്രമിക്കുന്ന ആൺകുട്ടികളെ തല്ലുമെന്ന് ഭീഷണിപ്പെടുത്തും, ചെറുപ്പത്തിൽ എന്നെ വിടാതെ പിന്തുടരുമായിരുന്നു; ഞാൻ വിവാഹം കഴിക്കാത്തതിന് കാരണം അജയ് ആണ്: തബു

ബോളിവുഡിലും ടോളിവുഡിലും മോളിവുഡിലും അഭിനയപ്രതിഭ കാഴ്ചവച്ച നടിയാണ് തബു. ഒരിടവേളയ്ക്കു ശേഷം തിരികെയെത്തിയ താരം കിടിലൻ വേഷങ്ങൾ തിരഞ്ഞെടുത്ത് അഭിനയജീവിതത്തിൽ തുടരുകയാണ്. തന്റെ അന്പത്തിയൊന്നാം വയസിലും സിനിമാരംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഇപ്പോഴും അവിവാഹിതയാണ്.

എന്തുകൊണ്ട് തബു വിവാഹം കഴിക്കുന്നില്ല എന്ന ചോദ്യം വളരെ നാളുകളായി ആരാധകർ ചോദിക്കുന്നുണ്ട്. ഈ ചോദ്യത്തോട് താരം ഒരിക്കൽ പ്രതികരിച്ചിരുന്നു. താൻ അവിവാഹിതയായി തുടരാൻ കാരണം അജയ് ദേവ്ഗൺ ആണെന്നാണ് ഒരിക്കൽ തബു പറഞ്ഞത്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് തബു ഒരിക്കൽ മറുപടി പറഞ്ഞത്.

‘ഞാനും അജയും 25 വർഷമായി പരസ്പരം അറിയാം. അവൻ എന്റെ ബന്ധു സമീർ ആര്യയുടെ അയൽക്കാരനും അടുത്ത സുഹൃത്തുമായിരുന്നു. ഞങ്ങൾ ഒരുമിച്ചുവളർന്നു എന്ന് പറയുന്നതിൽ തെറ്റില്ല. എന്റെ ചെറുപ്പത്തിൽ സമീറും അജയും എന്നെ വിടാതെ പിന്തുടരുമായിരുന്നു. മാത്രമല്ല, എന്നോട് സംസാരിക്കാൻ ശ്രമിക്കുന്ന ആൺകുട്ടികളെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഞാനിന്ന് അവിവാഹിതയായി തുടരുന്നുവെങ്കിൽ അതിന് കാരണം അജയ് ആണ്. അന്ന് അങ്ങനെയൊക്കെ ചെയ്തതിൽ അവനിപ്പോൾ പശ്ചാത്തപിക്കുകയും കുറ്റബോധം തോന്നുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്ന് തബു തമാശരൂപേണ പറഞ്ഞു.

സഞ്ജയ് കപൂർ, മനോജ് ബാജ്പേയ്, തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജുന എന്നിവരുമായി താരത്തിന് പ്രണയം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴും എന്തുകൊണ്ടാണ് തബു വിവാഹം കഴിക്കാത്തത് എന്ന് ചോദിക്കുകയാണ് ആരാധകർ.

Latest Stories

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...