ഇന്നാണെങ്കില്‍ വിജയ്‌യുടെ ആ സിനിമയില്‍ ഞാന്‍ അഭിനയിക്കില്ലായിരുന്നു, പല സീനുകളും മോശമായിരുന്നു; തുറന്നടിച്ച് തമന്ന

അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി തുടരുകയാണ് നടി തമന്ന. ‘ലസ്റ്റ് സ്‌റ്റോറീസ് 2’, ‘ജീ കര്‍ദാ’ എന്നീ വെബ് സീരിസുകളിലെ താരത്തിന്റെ പ്രകടനം ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് ‘ജയിലര്‍’ ചിത്രത്തിലെ ‘കാവാലാ’ എന്ന ഗാനം എത്തിയത്. ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്.

തമന്ന നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. താന്‍ മുമ്പ് ചെയ്ത ചിത്രങ്ങളില്‍ ചിലത് ഒഴിവാക്കാമായിരുന്നു എന്നാണ് തമന്ന ഇപ്പോള്‍ പറയുന്നത്. ഇനി ഒരിക്കലും കാണരുത് എന്ന് വിചാരിച്ച സിനിമ ഏതാണെന്ന ചോദ്യത്തിന് തമന്ന നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

വിജയ് നായകനായ ‘സുറ’ സിനിമയെ കുറിച്ചാണ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തമന്ന പറയുന്നത്. ഇന്നാണെങ്കില്‍ സുറയിലെ പല രംഗങ്ങളിലും താന്‍ അത്തരത്തില്‍ അഭിനയിക്കില്ലായിരുന്നു എന്നാണ് തമന്ന പറയുന്നത്. ”അഭിനയിച്ച ചിത്രങ്ങളിലെ അഭിനയം നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.”

”അത്തരത്തില്‍ ഒരു ചിത്രം സുറയാണ്. ആ ചിത്രത്തിലെ പല സീനുകളിലും എന്റെ അഭിനയം മോശമായിരുന്നു. നന്നായി ചെയ്യാമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. അത് ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ ഇത് തോന്നിയിരുന്നു. എന്നാല്‍ ആ ധാരണയില്‍ ഒരു ചിത്രം ഉപേക്ഷിക്കാന്‍ സാധിക്കില്ല.”

”എല്ലാ സിനിമകളും ജയം പരാജയം എന്നീ ഘടകങ്ങളെ ആശ്രയിച്ചല്ല നടക്കുന്നത്. കരാര്‍ ഒപ്പിട്ടാല്‍ എന്ത് സംഭവിച്ചാലും അത് പൂര്‍ത്തിയാക്കണം. സിനിമ വലിയ മുതല്‍മുടക്കുള്ള കാര്യമാണ്. അത് കൊണ്ട് എനിക്ക് എന്ത് തോന്നുന്നു എന്നതില്‍ കാര്യമില്ല” എന്നാണ് തമന്ന പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ