'എന്റെ അച്ഛനും അമ്മയും ഈ ചോദ്യം എന്നോട് ചോദിക്കാറില്ല'; പരിപാടിക്കിടെ ക്ഷുഭിതയായി തമന്ന !

ചെന്നൈയിൽ വച്ച് നടത്തിയ ഒരു പരിപാടിയിൽ ക്ഷുഭിതയായി തെന്നിന്ത്യൻ താരം തമന്ന. ഗലാട്ട സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് താരം ചെന്നൈയിൽ എത്തിയത്. പരിപാടിയുടെ ഭാഗമായി ആരാധകരുമായി നടി നേരിട്ട് സംവദിക്കുന്ന ഒരു സെഗ്മെന്റ് ഉണ്ടായിരുന്നു. ഇതിനിടയിൽ ചോദിച്ച ഒരു ചോദ്യമാണ് താരത്തെ പ്രകോപിതയാക്കിയത്.

കരിയർ അടക്കമുള്ള കാര്യങ്ങളെക്കുറിച്ചും മറ്റും പല ചോദ്യങ്ങളും തമന്നയോട് പരിപാടിയിൽ പങ്കെടുത്തവർ ചോദിച്ചിരുന്നു. ഇവയ്‌ക്കെല്ലാം താരം വളരെ വ്യകതമായി മറുപടി നൽകിയിരുന്നു. ഇതിനെയാണ് ഒരു വ്യക്തിപരമായ ചോദ്യം ഉയർന്നത്.

വിവാഹത്തെകുറിച്ചായിരുന്നു ആ ചോദ്യം. എന്താണ് ഇനി പ്ലാൻ, എപ്പോഴാണ് വിവാഹം ഉണ്ടാവുക എന്നൊക്കെയുള്ള ചോദ്യം തമന്നയെ ക്ഷുഭിതയാക്കുകയായിരുന്നു. ‘എന്റെ അച്ഛനും അമ്മയും ഈ ചോദ്യം എന്നോട് ചോദിക്കാറില്ല, ഇപ്പോഴുള്ള എന്റെ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണ്’ എന്ന് ഒറ്റ വാക്കിൽ തമന്ന മറുപടി നൽകി.

അടുത്തിടെയാണ് ലസ്റ്റ് സ്റ്റോറീസ് ടു എന്ന വെബ് സീരീസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ കൂടെ അഭിനയിച്ച വിജയ് വർമയുമായി താൻ പ്രണയത്തിലാണെന്ന് നടി പറഞ്ഞത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ