ആ രാത്രി ഭീകരമായിരുന്നു, സെറ്റില്‍ വച്ച് സുഖമില്ലാതായി ഞാന്‍ വീണു; വെളിപ്പെടുത്തി തമന്ന

ഒ.ടി.ടി സിനിമാ സീരിസുകളും ‘ജയിലര്‍’ ചിത്രത്തിലെ ഗാനവും ഹിറ്റ് ആയതോടെ തമന്നയുടെ താരമൂല്യം വര്‍ദ്ധിച്ചിട്ടുണ്ട്. മത്രമല്ല നടന്‍ വിജയ് വര്‍മയുമായുള്ള പ്രണയത്തെ തുടര്‍ന്ന് താരം എന്നും വാര്‍ത്തകളില്‍ നിറയാറുമുണ്ട്. ഇതിനിടെ തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് തമന്ന.

ബോളിവുഡ് ബബിള്‍സിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പിതാവ് രോഗബാധിതനായി വീണ രാത്രിയുടെ ഓര്‍മ്മ തമന്ന പങ്കുവച്ചത്. ”ഞാും അച്ഛനും വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. അച്ഛന് ആമ്പിലിക്കല്‍ ഹെര്‍ണിയ എന്ന രോഗം ഉണ്ടായിരുന്നു. പെട്ടെന്നാണ് അദ്ദേഹം കുഴഞ്ഞു വീണത്.”

”അദ്ദേഹത്തെ പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയും അടിയന്തര ഓപ്പറേഷന് വിധേയമാക്കേണ്ടിയും വന്നു. ആ രാത്രി ഭീകരമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും കരുത്തനായ മനുഷ്യനെ ഇത്രയും ദുര്‍ബലനായി ഞാന്‍ ഒരിക്കലും കണ്ടിരുന്നില്ല.”

”ആ സമയത്ത് ചെയ്യേണ്ടതൊക്കെ ചെയ്ത് ഞാന്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. പക്ഷെ അതിന് ശേഷം ആ വേദനയും ഞെട്ടലും ഉള്ളില്‍ വച്ച് ഞാന്‍ നേരെ ജോലിക്ക് പോയി. അതൊരു തെറ്റായിരുന്നു. എനിക്ക് സെറ്റില്‍ വച്ച് സുഖമില്ലാതായി, ഞാന്‍ വീണു.”

”അതില്‍ നിന്നും ഞാന്‍ ഒരു കാര്യം പഠിച്ചു പേടിയും ഉത്കണ്ഠയും പ്രകടിപ്പിക്കാതെ ഉള്ളിലൊതുക്കിയാല്‍ അത് ശാരീരികമായി ബാധിക്കും അത് നമ്മളെ തളര്‍ത്തും. ചിലക്ക് അത് മാനസികമായി ബാധിക്കും. അതിനാല്‍ അത്തരം അനുഭവങ്ങള്‍ വന്നാല്‍ ആ സമയത്തെ വികാരം ഉള്ളിലൊതുക്കരുത് പ്രകടിപ്പിക്കണം” എന്നാണ് തമന്ന പറയുന്നത്.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ