കാണാന്‍ കൊള്ളാവുന്നവര്‍ക്ക് ഗൗരവമുള്ള വേഷം കിട്ടില്ല, ഇത് വിചിത്രമാണ്: തമന്ന

സിനിമയില്‍ കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ കിട്ടുന്നില്ലെന്ന് തമന്ന. അവര്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന ബാഡ്ജ് ചാര്‍ത്തി വച്ചിരിക്കുന്നത് വിചിത്രമാണെന്നും താരം പറഞ്ഞു.

”കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് പലപ്പോഴും ഗൗരവമുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന ബാഡ്ജ് ആണ് ചാര്‍ത്തി വച്ചിരിക്കുന്നത്. അത് എനിക്ക് വിചിത്രമായാണ് തോന്നുന്നത്. റിയലിസ്റ്റ് വേഷങ്ങള്‍ പോലെ തന്നെ ഗ്ലാം കഥാപാത്രങ്ങള്‍ക്കും അധ്വാനമുണ്ട്.”

”യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ റിയലിസ്റ്റിക് ആകുന്നതാണ് എളുപ്പമെന്ന് എപ്പോഴും ചിന്തിക്കാറുണ്ട്” എന്നാണ് തമന്ന പറയുന്നത്. റോബി ഗ്രെവാള്‍ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ‘ആക്രി സച്ച്’ എന്ന സീരിസിന്റെ റിലീസ് പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു താരം.

ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് തമന്ന വേഷമിടുന്നത്. ഡല്‍ഹിയിലെ ബുരാരിയില്‍ നടന്ന 11 മരണങ്ങളെ ചുറ്റിപറ്റിയുള്ള നിഗൂഢ സംഭവങ്ങളാണ് വെബ് സീരിസിന്റെ പ്രമേയം.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ