തടിച്ചി ആയെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്.. ഒരു പാര്‍ട്ടിയില്‍ ഒരു സ്ത്രീ എന്നോട് തടിയെ കുറിച്ച് സംസാരിച്ചിരുന്നു: തമന്ന

സൗന്ദര്യത്തെ കുറിച്ച് തനിക്ക് തെറ്റായ ധാരണകള്‍ ആയിരുന്നു ഉണ്ടായിരുന്നതെന്ന് നടി തമന്ന. സ്ത്രീ 2 എന്ന ബോളിവുഡ് ചിത്രത്തിലെ ‘ആജ് കി രാത്ത്’ എന്ന ഗാനം തന്റെ ശരീരത്തെ അംഗീകരിക്കാന്‍ സഹായിച്ചിട്ടുണ്ട് എന്നാണ് തമന്ന പറയുന്നത്. ഒരു പാര്‍ട്ടിയില്‍ വച്ച് ഒരു സ്ത്രീ തന്നോട് തടിയുണ്ട് എന്ന് പറഞ്ഞപ്പോഴാണ് താന്‍ തടിച്ചി ആയെന്ന് മനസിലായത്. എന്നാല്‍ അത് തനിക്ക് മനോഹരമായാണ് തോന്നിയത് എന്നും തമന്ന വ്യക്തമാക്കി.

തന്റെ പുതിയ സിനിമയായ സിക്കന്ദര്‍ ക മുക്കന്ദറിന്റെ പ്രൊമോഷനിടെയാണ് തമന്ന സംസാരിച്ചത്. ”സ്ത്രീകളുടെ സൗന്ദര്യത്തെ കുറിച്ചുള്ള തെറ്റായ കാഴ്ച്ചപ്പാടുകളിലൂടെയാണ് ഞാന്‍ വളര്‍ന്നത്. മെലിഞ്ഞിരിക്കുകയാണ് ഫിറ്റ് എന്ന് കരുതിയിരുന്നതായിരുന്നു എന്റെ കുട്ടിക്കാലം. അതിനാല്‍ സിനിമയില്‍ എത്തിയപ്പോള്‍ അത്തരത്തിലുള്ള ലുക്ക് നിലനിര്‍ത്താന്‍ ഞാന്‍ എന്നില്‍ ഒരുപാട് സമ്മര്‍ദ്ദം ചെലുത്തി.”

”എന്നാല്‍ പിന്നീട് എനിക്ക് മനസിലായി. അത് എനിക്ക് സൗന്ദര്യമായി തോന്നിയിരുന്നില്ല. സ്വയം നല്ലത് തോന്നുന്നതിന് എത്ര മെലിഞ്ഞിരിക്കുന്നത് എന്നതുമായി ബന്ധമില്ല. എവിടെയൊക്കയോ ആജ് കി രാത്ത് എന്നെ എന്റെ ശരീരത്തെ അംഗീകരിക്കാന്‍ സഹായിച്ചിട്ടുണ്ട്. ‘കാവാല’ പുറത്തിറങ്ങിയപ്പോള്‍ ഒരു പാര്‍ട്ടിയില്‍ വച്ചൊരു സ്ത്രീ എന്റെ അടുത്ത് വന്നു.”

”നന്ദി, നിങ്ങള്‍ കാരണം ഞങ്ങളെ പോലുള്ള വണ്ണമുള്ള സ്ത്രീകളേയും അംഗീകരിക്കപ്പെടുന്നു. നിങ്ങള്‍ക്ക് നല്ല തടിയുണ്ടായിട്ടും നിങ്ങള്‍ നന്നായി ആസ്വദിച്ചാണ് ചെയ്തത് എന്ന് പറഞ്ഞു. അപ്പോഴാണ് ഈ സ്ത്രീയെ സംബന്ധിച്ച് ഞാന്‍ തടിച്ചിയാണെന്ന് ഞാന്‍ ചിന്തിക്കുന്നത്. ഒരാളില്‍ നിന്നും അത് കേള്‍ക്കുന്നത് വരെ എനിക്ക് മനസിലായിരുന്നില്ല. അത് നോര്‍മല്‍ ആണെന്ന് തോന്നി.”

”അത് മനോഹരമാണെന്ന് തോന്നി. അതായിരുന്നു ഞാന്‍ മനസിലാക്കിയത്. അഭിനേതാവ് ആയതിനാല്‍ എന്റെ ജോലിയുടെ ഭാഗമായിരുന്നു, എന്റെ ശരീരം നോക്കണമായിരുന്നു. ഇപ്പോള്‍ എനിക്കുള്ള സ്വീകാര്യതയും പവറും ഉപയോഗിച്ച് സൗന്ദര്യം എന്നാല്‍ മെലിഞ്ഞിരിക്കുന്നതോ വെളുപ്പോ അല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം” എന്നാണ് തമന്ന പറയുന്നത്.

Latest Stories

BGT 2024: ആ ഇന്ത്യൻ താരത്തിന് ഭ്രാന്താണ്, കാണിച്ചത് തെറ്റായ കാര്യം; വെളിപ്പെടുത്തലുമായി കെ ശ്രീകാന്ത്

റണ്‍സ് വിട്ടുകൊടുക്കുന്നതിലെ പിശുക്കിന്റെ കാര്യത്തില്‍ ഇങ്ങേരെ വെല്ലാന്‍ പറ്റിയ മറ്റൊരാള്‍ ഉണ്ടോെയെന്ന് സംശയമാണ്!

കഥ ഇനിയും തുടരും! അനിമലിന് മൂന്നാം ഭാഗം സ്ഥിരീകരിച്ച് രൺബീർ കപൂർ

ഇടുക്കിയിൽ മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി; തമിഴ്നാട്ടിൽ പൊലീസ് അന്വേഷണം

കാസര്‍ഗോഡ് നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം; എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

നവകേരള സദസ് ജനങ്ങള്‍ക്ക് എന്ത് നേട്ടമുണ്ടാക്കി; പഠനവുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്

'സിപിഎം തകരുന്നു'; അട്ടപ്പാടിയിൽ സേവ് സിപിഎം നോട്ടീസ്, ആരോപണങ്ങൾ ഏരിയ സമ്മേളനം നടക്കാനിരിക്കെ

കെഎല്‍ 01 ഇനി കാസര്‍ഗോഡുകാര്‍ക്കും; വാഹന രജിസ്‌ട്രേഷനില്‍ പുത്തന്‍ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്

തുടര്‍ച്ചയായ പരാജയത്തിന്‍റെ അനന്തരഫലങ്ങള്‍; രോഹിത്തിന് മുന്നറിയിപ്പ് നല്‍കി മുന്‍ താരം

"ഇന്ത്യ ഇങ്ങോട്ട് മര്യാദ കാണിച്ചില്ലെങ്കിൽ നമ്മൾ അങ്ങോട്ടും കാണിക്കേണ്ട ആവശ്യമില്ല"; തുറന്നടിച്ച് ഷാഹിദ് അഫ്രിദി