ബോളിവുഡ് നടന്‍ വിജയ് വര്‍മയും തമന്നയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. തമന്നയുടെ ജന്മദിനത്തില്‍ വിജയ് നടിയുടെ വസതിയില്‍ എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. ഇരുവരും ഗോവയില്‍ ഒന്നിച്ച് പുതുവര്‍ഷം ആഘോഷിച്ചുവെന്ന വാര്‍ത്തകളും വന്നിരുന്നു.
ഈ ഗോസിപ്പുകള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് തമന്ന ഇപ്പോള്‍. ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് തമന്ന പ്രതികരിച്ചത്. ”ഞങ്ങള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ടുണ്ട്. അതുകൊണ്ട് അത്തരം കിംവദന്തികള്‍ ചുറ്റിക്കറങ്ങുന്നു. അവയെല്ലാം വ്യക്തമാക്കേണ്ട ആവശ്യമില്ല. ഇതില്‍ കൂടുതലൊന്നും എനിക്ക് പറയാനില്ല.”
”പുരുഷന്മാരെക്കാള്‍ കൂടുതല്‍ ഗോസിപ്പുകള്‍ കേള്‍ക്കുന്നത് സ്ത്രീകളാണ്. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ വിവാഹിതരാകുന്നതിന് മുമ്പ് പലതവണ ഞങ്ങളെ ഒരു കൂട്ടം ആളുകള്‍ വിവാഹം കഴിപ്പിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങള്‍ വിവാഹിതരാകുന്നു. ഞാന്‍ ഇതുവരെ ഡോക്ടര്‍ മുതല്‍ ബിസിനസുകാരെ വരെ വിവാഹം കഴിച്ച് കഴിഞ്ഞു.”
Read more
”ഞാന്‍ ഇതിനകം നിരവധി തവണ വിവാഹിതയായിയെന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ശരിക്കും വിവാഹിതയാകുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. അത് മറ്റൊരു ഊഹാപോഹമാണെന്ന് ആളുകള്‍ കരുതും” എന്നാണ് തമന്ന പറയുന്നത്.