ദിലീപേട്ടന്‍ എന്നെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് കണ്ടത്: നടി തമന്ന

ദിലീപ് ചിത്രം ‘ബാന്ദ്ര’യിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് തമന്ന. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായാണ് തമന്ന എത്താനൊരുങ്ങുന്നത്. അധോലോക രാജാവിന്റെ കഥ പറയുന്ന ചിത്രത്തിലെ തമന്നയുടെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.

കൊല്ലത്ത് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ വസ്ത്ര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് തമന്ന എത്തിയിരുന്നു. ഇതിനിടെയാണ് ദിലീപിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെ കുറിച്ച് താരം സംസാരിച്ചത്. ദിലീപിനെ കുറിച്ച് തമന്ന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ദിലീപേട്ടന്‍ തന്നെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് കണ്ടത് എന്നാണ് തമന്ന പറയുന്നത്. ദീലിപ് വളരെ ലളിതനായ ഒരാളാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ പറ്റിയത് നല്ല അവസരമായി കാണുന്നു എന്ന് തമന്ന വ്യക്തമാക്കി.

അതേസമയം, തമന്നയുടെ പിറന്നാള്‍ ദിനത്തില്‍ നടിയുടെ ലുക്ക് പോസ്റ്റര്‍ ബാന്ദ്ര ടീം പുറത്തുവിട്ടിരിന്നു. ‘ബാന്ദ്രയിലെ രാജ്ഞിക്ക് മനോഹരമായ ജന്മദിനാശംസകള്‍’ എന്ന് കുറിച്ചു കൊണ്ടാണ് അരുണ്‍ ഗോപി ലുക്ക് പുറത്തുവിട്ടത്.

‘രാമലീല’യ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ബാന്ദ്ര. അണ്ടര്‍വേള്‍ഡ് ഡോണ്‍ ആയാണ് ചിത്രത്തില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നത്. മുംബെയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Latest Stories

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രാജ്യം വിട്ടു; പ്രതിയെ ഇന്റര്‍പോള്‍ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് പൊലീസ്

രാജു ആകപ്പാടെ മൂഡ് ഓഫ് ആണ്, പൃഥ്വിരാജിനെ മാത്രം ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം നടത്തുന്നുണ്ട്: ലിസ്റ്റിന്‍ സ്റ്റീഫന്‍

ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നൽകണം; ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്

24ാം പാര്‍ട്ടി കോണ്‍ഗ്രസിലും വനിത ജനറല്‍ സെക്രട്ടറിയുണ്ടാവില്ല; എംഎ ബേബിയുടെ കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കെകെ ശൈലജ

പന്ത് സാര്‍, 27 കോടി പ്ലെയര്‍ സാര്‍; തുടര്‍ച്ചയായി പരാജയപ്പെടുന്ന താരത്തെ നിലത്ത് നിര്‍ത്താതെ ആരാധകര്‍

കൈയില്‍ കിട്ടിയാല്‍ വെറുതെ വിടില്ലെന്ന് സിഐ പറഞ്ഞിരുന്നു; പോക്‌സോ കേസില്‍ പ്രതിയാക്കാനായിരുന്നു പദ്ധതി; കല്‍പ്പറ്റ സിഐയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗോകുലിന്റെ കുടുംബം

'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, ദേശ സുരക്ഷയെ ബാധിക്കും'; എമ്പുരാൻ സിനിമക്കെതിരെ എന്‍ഐഎയ്ക്ക് പരാതി

ആരൊക്കെയോ ചേര്‍ന്ന് ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു, കഞ്ചാവ് കേസിനെ കുറിച്ച് അറിയില്ല: ശ്രീനാഥ് ഭാസി

IPL 2025: തിരുമ്പി വന്തിട്ടേന്ന് സൊല്ല്, സഞ്ജുവിന് ക്യാപ്റ്റനാവാം, വിക്കറ്റ് കീപ്പിങ്ങിനുളള അനുമതി നല്‍കി ബിസിസിഐ

വഖഫ് ബില്ലിനെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണം; ബില്ല് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമെന്ന് എപി അബൂബക്കര്‍ മുസ്ലിയാര്‍