സിനിമയിൽ ഒരുപാട് പ്രൊഫഷണലും സിസ്റ്റമാറ്റിക്കും ആണ് തമിഴും തെലുങ്കും ; എന്നാൽ മലയാളം അങ്ങനെയല്ല : നയൻ‌താര

മലയാളം സിനിമാ ഇൻഡസ്ട്രിയിൽ എല്ലാവരും ഒരു കുടുംബം പോലെയാണെന്ന് നടി നയൻ‌താര. ഒരു സിനിമയുടെ സെറ്റിൽ പോവുകയാണെങ്കിൽ കുടുംബം പോലെയുള്ള ഒരു അന്തരീക്ഷമാണ് ഉണ്ടാകാറുള്ളത്. അവിടെ എല്ലാരും ഒരുമിച്ച് ഇരിക്കുക, സംസാരിക്കുക ഒക്കെ ചെയ്യും. പക്ഷെ തമിഴിലും തെലുങ്കിലും അത്രയ്ക്ക് ഇല്ല എന്നും താരം പറഞ്ഞു.

ചില സെറ്റുകളിലെ സംവിധായകരോ നായകന്മാരോ ആദ്യമേ സുഹൃത്തുക്കളായിരിക്കും. അവരുടെ കൂടെ ഒക്കെ ജോലി ചെയ്യുമ്പോൾ മലയാളത്തിലേത് പോലെയുള്ള കുടുംബാന്തരീക്ഷം പോലെയാണ്. എന്നാൽ എല്ലായിടത്തും അങ്ങനെയല്ല, ആ ഒരു വ്യത്യാസം ഉണ്ടെന്നും നയൻ‌താര പറഞ്ഞു.

ഒരുപാട് പ്രൊഫഷണലും സിസ്റ്റമാറ്റിക്കും ആണ് തമിഴും തെലുങ്കും. എന്നാൽ മലയാളം ഒരുപാട് സിസ്റ്റമാറ്റിക്ക് അല്ല എന്നല്ല. മലയാളത്തിലുള്ള ഒരു രീതി അങ്ങനെയാണ്. മലയാളം ഇൻഡസ്ട്രിയുടെ പ്രവർത്തന രീതി അല്ലെങ്കിൽ പ്രവർത്തന ശൈലി അങ്ങനെയാണ്. അവർ കുറച്ചു കൂടെ നാച്ചുറൽ ആയും റിയലിസ്റ്റിക് ആയും ഒരു കുടുംബാന്തരീക്ഷം സൃഷ്ടിച്ചാണ് ഓരോ പടങ്ങളും ഷൂട്ട് ചെയ്യുന്നത് എന്നും താരം കൂട്ടിച്ചേർത്തു.

അതേസമയം, അന്നപൂരണിയാണ് നടിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ഒ.ടി.ടിയില്‍ എത്തിയ ഈ ചിത്രം വിവാദങ്ങളെ തുടര്‍ന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്‍വലിച്ചിരുന്നു. എസ് ശശികാന്തിന്റെ ‘ടെസ്റ്റ്’ ചിത്രമാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. ആര്‍ മാധവന്‍, സിദ്ധാര്‍ത്ഥ്, മീരാ ജാസ്മിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Latest Stories

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!

റോഡുകള്‍ നശിക്കുന്നു; തടി ലോറികളില്‍ അമിത ഭാരം ഒഴിവാക്കണം; പെരുമ്പാവൂരിലെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ

ആ ഇന്ത്യൻ താരങ്ങൾ ഇനി ഐപിഎല്ലിൽ ഉണ്ടാവില്ല; അൺസോൾഡ് പ്ലേയേഴ്സ് ഇവർ

മദ്യം കൊണ്ടുപോവാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓവറായി പ്രതികരിച്ചു.. സര്‍ജറിക്ക് പിന്നാലെയുണ്ടായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍: മഞ്ജു പത്രോസ്

കഴിച്ച ഭക്ഷണത്തിന് പണം നല്‍കിയില്ല; ഹോട്ടല്‍ ഉടമയെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍

കൂനിയെന്നും പരന്ന മാറിടമുള്ളവളെന്നും വിളിച്ച് പരിഹസിച്ചു, തകര്‍ന്നു പോയി.. ജീവിതം തിരിച്ചുപിടിച്ചത് തെറാപ്പിയിലൂടെ: അനന്യ

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം; കേരളത്തിൽ അടുത്ത മൂന്ന് ദിവസം മഴയ്ക്ക് സാധ്യത, മത്സ്യബന്ധനത്തിന് വിലക്ക്

മുഖ്യമന്ത്രി ആര്?; ചിത്രം തെളിയാതെ മഹാരാഷ്ട്രയിലെ മഹായുതിയുടെ പരുങ്ങല്‍; ഷിന്‍ഡെ ക്യാമ്പിന്റെ സമ്മര്‍ദ്ദം ഏറുമ്പോള്‍ അജിത് പവാറിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'

വൃത്തിയില്ലാതെ കാറ്ററിംഗ് യൂണിറ്റുകള്‍; വ്യാപക പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്; 10 സ്ഥാപനങ്ങള്‍ പൂട്ടിച്ചു; 45 സ്ഥാപനങ്ങള്‍ക്ക് പിഴ; കടുത്ത നടപടി