'തമിഴില്‍ നിന്നടക്കം ഗ്ലാമറസ് റോളുകളിലേക്ക് വിളി വരുന്നുണ്ട്'; അഭിനയത്തോടുള്ള തന്റെ നിലപാട് വ്യക്തമാക്കി തന്‍വി റാം

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷരുടെ ഹൃദയം കവര്‍ന്ന നായികയാണ് തന്‍വി റാം. സൗബിന്‍ ഷാഹിര്‍ നായകനായ “അമ്പിളി” എന്ന ചിത്രത്തിലെ നായിക അത്രമേലാണ് പ്രേക്ഷക ഹൃദയങ്ങളില്‍ പതിഞ്ഞത്. ആദ്യ കഥാപാത്രം തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ അന്യഭാഷയില്‍ നിന്നടക്കം നിരവധി ചിത്രങ്ങളാണ് തന്‍വിയെ തേടിയെത്തുന്നത്. എന്നാല്‍ അഭിനയിക്കാനായി വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറല്ലെന്നാണ് തന്‍വി പറയുന്നത്.

“തമിഴില്‍ നിന്നടക്കം അന്യഭാശാ സിനിമയിലെ ഗ്ലാമറസ് റോളുകളിലേക്ക് വിളി വരുന്നുണ്ട്. പലതും സെന്‍സിറ്റീവ് വിഷയങ്ങളാണ്. തല്‍ക്കാലും അത്തരം സെന്‍സിറ്റീവ് സിനിമകള്‍ ചെയ്യേണ്ട എന്നാണ് തീരുമാനം. കുറച്ച് നല്ല ക്യാരക്ടര്‍ റോളുകള്‍ ചെയ്ത ശേഷം അത്തരം റോളുകളെ കുറിച്ച് ആലോചിക്കാം എന്നു തോന്നുന്നു. ഒരു സിനിമയില്‍ അഭിനയിക്കാനായി കോംപ്രമൈസുകള്‍ക്ക് തയ്യാറല്ല. എന്റെ ശരികളാണ് ഏത് സിനിമ ചെയ്യണം ചെയ്യേണ്ട എന്നു തീരുമാനിക്കേണ്ട്ത്.” ഒരു അഭിമുഖത്തില്‍ തന്‍വി പറഞ്ഞു.

Read more

പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന “2403 ഫീറ്റി”ല്‍ തന്‍വി നായികയായി എത്തുന്നുണ്ട്. ടൊവീനോ നായകനാകുന്ന ചിത്രം 2018 ലെ പ്രളയത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.