വനിതാ കായികതാരങ്ങളുടെ ലിംഗപരിശോധന നടത്തുന്നുണ്ടെന്ന വാര്‍ത്ത അറിഞ്ഞ് ഞെട്ടിയെന്ന്് തപ്സി പന്നു. താന്‍ അഭിനയിക്കുന്ന രശ്മി റോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഇക്കാര്യം അറിഞ്ഞതെന്ന് താരം പറഞ്ഞു. എന്നാല്‍ ഈ പരിശോധന സ്ത്രീകള്‍ക്ക് മാത്രമാണ് ബാധകം. മറ്റുള്ള സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകനുള്ള തയ്യാറെടുപ്പാണ് എന്നാല്‍ ഇവിടെ സ്ത്രീയാണെന്ന് തെളിയിക്കേണ്ട അവസ്ഥയാണ് തപ്സി വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നടിയുടെ വാക്കുകള്‍ ഇങ്ങനെ
അസബന്ധമായ പലതും കായിക മേഖലയില്‍ സംഭവിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്. കഴിഞ്ഞ ഒളിമ്പിക്സിലും നടന്നുവെന്ന് വളരെ ഞെട്ടലോടെയാണ് ഞാന്‍ മനസിലാക്കിയത്. സിത്രീയെന്ന വ്യക്തിത്വം മനസിലാക്കിയാല്‍ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റൂ എന്ന അവസ്ഥയാണ്. എന്നാല്‍ ഈ പരിശോധന സ്ത്രീകള്‍ക്ക് മാത്രമാണ് ബാധകം.
മറ്റുള്ളവര്‍ ചെവ്വയിലേക്ക് വരെ പോകാനുള്ള തയ്യാറെടുപ്പാണ് എന്നാല്‍ ഇവിടെയോ.’ രാജ്യാന്തര തലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓടാനാഗ്രഹിക്കുന്ന കഥാപാത്രത്തെയാണ് രശ്മി റോക്കറ്റില്‍ താപ്സി അവതരിപ്പിക്കുന്നത്. എന്നാല്‍ ലിംഗപരിശോധനയില്‍ പരാജയപ്പെടുന്നതും അവസരം നിഷേധിക്കപ്പെടുന്ന കഥാപാത്രത്തിന്റെ ജീവിതം തന്നെ ഇല്ലാതാവുന്നതുമാണ് ചിത്രത്തിന്റെ കഥ. ആയുഷ് ഖുറാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ നേരത്തെ പുറത്ത് വന്നിരുന്നു.