മുന്‍കാമുകന്മാര്‍ ഒന്നിനും കൊള്ളാത്തവരെന്ന് തപ്‌സി; അമ്പരന്ന്, ഉപേദശവുമായി ആരാധകര്‍

തന്റെ മുന്‍കാമുകന്മാര്‍ ഒന്നിനും കൊള്ളാത്ത ആളുകള്‍ ആയിരുന്നു എന്നാണ് ബോളിവുഡ് താരം തപ്‌സി പന്നുവിന്റെ വെളിപ്പെടുത്തല്‍. അത്തരത്തില്‍ കാമുകന്മാര്‍ ഉപയോഗമില്ലാത്ത ആളുകളാണ് എന്ന് പറഞ്ഞതിന്റെ കാരണം എന്താണെന്നും ഒരു ചോദ്യത്തിന് മറുപടി പറയവേ തപ്സി വ്യക്തമാക്കിയിരുന്നു.ചൂതാട്ടത്തിലൂടെ മാത്രം പണം സമ്പാദിച്ചു ജീവിക്കാമെന്ന് ദിവാസ്വപ്നം കാണുന്നവരാണ് എന്നും നടി സൂചിപ്പിച്ചു.

നടിയുടെ ആരോപണത്തിന് സമ്മിശ്രമായിട്ടുള്ള പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. ചിലര്‍ തപ്സി പറഞ്ഞത് കറക്ടാണെന്ന് വാദിക്കുമ്പോള്‍ അതില്‍ ലോജിക്ക് കുറവുണ്ടെന്നാണ് മറ്റ് നിഗമനം. ആണ്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍ തപ്സിക്ക് വീഴ്ച വന്നതാവും ഇങ്ങനൊരു നിഗമനത്തില്‍ എത്താന്‍ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്.

വാസ്തവത്തില്‍ നന്നായി ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് ഒരു നായികയുടെ കാമുകന്‍ ആകാനുള്ള സമയം കിട്ടി എന്ന് വരില്ല. ഇനി നടിയുടെ പിന്നാലെ നടക്കണമെങ്കില്‍ നല്ല കാശും കൈയ്യില്‍ വേണം. എന്നൊക്കെയാണ് ചിലര്‍ തപ്സിയെ ഓര്‍മ്മപ്പെടുത്തുന്നത്.

നിലവില്‍ മാതിയസ് ബോ എന്ന ബാഡ്മിന്റന്‍ താരവുമായി തപ്‌സി പന്നു പ്രണയത്തിലാണ്. ഏറെ കാലമായി പ്രണയത്തിലായ ഇരുവരും വൈകാതെ വിവാഹം കഴിച്ചേക്കും എന്നാണ് അഭ്യൂഹം. കഴിഞ്ഞ വര്‍ഷമാണ് തന്റെ പ്രണയം സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി കൊണ്ട് നടി രംഗത്തെത്തിയത്.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും