തപ്‌സിയുടെ ശരീരത്തിന് പുരുഷന്മാരുടെ പ്രകൃതം; കമന്റിന് മറുപടി നല്‍കി നടി

ബോളിവുഡ് നടി താപ്സി പന്നുവിന്റെ പുതിയ ചിത്രത്തിന് ലഭിച്ചൊരു കമന്റും അതിന് താപ്സി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുതിയ ചിത്രമായ രശ്മി റോക്കറ്റിനായി കഠിനമായ വര്‍ക്കൗട്ടും അമ്പരപ്പിക്കുന്ന ബോഡി ട്രാന്‍സ്ഫര്‍മേഷനുമാണ് താപ്‌സി നടത്തിയിരിക്കുന്നത്.ചിത്രത്തില്‍ ഒരു അത്ലറ്റ് ആയിട്ടാണ് താപ്സി എത്തുന്നത്. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

അങ്ങനെ താപ്സി പങ്കുവച്ചൊരു ചിത്രത്തിന് ലഭിച്ച കമന്റാണ് ശ്രദ്ധ നേടുന്നത്. പുറം തിരിഞ്ഞു നില്‍ക്കുന്ന താപ്സിയുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ടിരുന്നു. ഇതിന് ബോളിവുഡ് കി ന്യൂസ് എന്ന അക്കൗണ്ടില്‍ നിന്നും ലഭിച്ച കമന്റ് ഇങ്ങനെ ആണുങ്ങളുടേത് പോലുളള ശരീരം താപ്സി പന്നുവിന് മാത്രമേ സാധ്യമാവുകയുള്ളൂവെന്നായിരുന്നു കമന്റ്. എന്നാല്‍ പിന്നാലെ തന്നെ ഈ കമന്റിന് മറുപടിയുമായി താപ്സി എത്തുകയായിരുന്നു. എനിക്ക് പറയാനുള്ളത് ഈ വാക്കുകള്‍ ഓര്‍ത്തുക വെക്കണം എന്നിട്ട് സെപ്തംബര്‍ 23 വരെ കാത്തിരിക്കുക എന്നായിരുന്നു. മുന്‍കൂട്ടി നന്ദി പറയുന്നു, ഈ പ്രശംസയ്ക്കായി ഞാന്‍ നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്നായിരുന്നു താപ്സിയുടെ മറുപടി.

ഹസീന്‍ ദില്‍രുബയാണ് താപ്സിയുടെ അവസനം പുറത്തിറങ്ങിയ ഹിന്ദി സിനിമ. നെറ്റ്ഫ്ളിക്സ് ചിത്രമായ ഹസീന്‍ ദില്‍രുബയ്ക്ക് പക്ഷെ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. വിക്രാന്ത് മാസിയായിരുന്നു സിനിമയിലെ നായകന്‍. ചിത്രത്തിനെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും