അഭിപ്രായസ്വാതന്ത്ര്യമില്ലേ, മുഴുവന്‍ അഴിക്കൂ എന്ന് ട്രോള്‍; വായടപ്പിക്കുന്ന മറുപടിയുമായി തപ്‌സി പന്നു

വേറിട്ട വേഷങ്ങളാണ് എന്നും ബോളിവുഡ് നടി തപ്‌സി പന്നു തിരഞ്ഞെടുക്കാറുള്ളത്. അവസാനം പുറത്തിറങ്ങിയ രശ്മി റോക്കറ്റ് സംസാരിച്ചത് അത്ലറ്റിക് രംഗത്ത് നിലനില്‍ക്കുന്ന ലിംഗ നിര്‍ണയ പരിശോധനയെ കുറിച്ചായിരുന്നു. തപ്സി നായികയായി എത്തിയ ചിത്രമായിരുന്നു ജുഡുവ 2. ഈ ചിത്രത്തില്‍ താപ്സിയുടെ ബിക്കിനി രംഗം ഏറെ ചര്‍ച്ചയായിരുന്നു.

2017 ജുഡുവ 2വിന്റെ റിലീസിന് മുമ്പായിരുന്നു തപ്സി തന്റെ ബിക്കിനി ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്. കടല്‍ക്കരയില്‍ ബിക്കിനി ധരിച്ച് നില്‍ക്കുന്ന തന്റെ ചിത്രമായിരുന്നു താപ്സി പങ്കുവെച്ചത്. ”നിങ്ങള്‍ തിരയ്ക്ക് എതിരെയാകുമ്പോള്‍ നിങ്ങള്‍ക്കു വേണ്ടി എഴുന്നേറ്റ് നില്‍ക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. പക്ഷെ ചിരിക്കാന്‍ മറക്കരുത്” എന്നായിരുന്നു ചിത്രത്തിന് തപ്സി നല്‍കിയ കമന്റ്. ചിത്രം വളരെ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി .

എന്നാല്‍ ചിലര്‍ നടിക്കെതിരെ രംഗത്ത് വന്നു നടിയുടെ വസ്ത്രധാരണത്തെ കുറിച്ചായിരുന്നു ഇവരുടെ വിമര്‍ശനം. ‘നിങ്ങളുടെ രാജ്യം അഭിപ്രായസ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഇത് ധരിച്ചിരിക്കുന്നത്. അഴിച്ചു കളയൂ. നിന്റെ സഹോദരന്‍ അത് കണ്ട് അഭിമാനിക്കും” എന്നായിരുന്നു കമന്റ്.

എന്നാല്‍ തപ്സി അങ്ങനെ ഇയാളെ വെറുതെ വിടാന്‍ കൂട്ടാക്കിയില്ല. ”സോറി സഹോദരന്‍ ഇല്ല, അല്ലെങ്കില്‍ തീര്‍ച്ചയായും ചോദിച്ച് പറഞ്ഞേനെ. ഇപ്പോഴത്തേക്ക് സഹോദരിയുടെ മറുപടി മതിയോ?” എന്നായിരുന്നു തപ്സിയുടെ മറുപടി. ഇതോടെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

Latest Stories

"ജസ്പ്രീത് ബുംറയെക്കാളും മിടുമിടുക്കാനാണ് ആ പാക്കിസ്ഥാൻ താരം"; തുറന്നടിച്ച് മുൻ പാക്കിസ്ഥാൻ ഇതിഹാസം

ഇവിഎം ക്രമക്കേട് പരിശോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി അടുത്ത മാസം വാദം കേള്‍ക്കും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിവരാവകാശ കമ്മീഷന്‍

വിഡി സതീശന്റെ നാക്ക് മോശം, വെറുപ്പ് വിലയ്ക്ക് വാങ്ങുന്നയാള്‍; പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

"എന്റെ സാമ്രാജ്യത്തിന്റെ താക്കോലും, ബാധ്യതകളുടെ ലിസ്റ്റും നിനക്ക് കൈമാറുന്നു വാഷി; വാഷിംഗ്‌ടൺ സുന്ദറിനോട് രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസം; കരട് പട്ടിക ഉടന്‍, ആദ്യഘട്ട പട്ടികയില്‍ 388 കുടുംബങ്ങള്‍

നിയമലംഘനം നിരീക്ഷിക്കാൻ എ ഐ ക്യാമെറകൾ വീണ്ടും നിരത്തിലേക്ക്; ഇനി എവിടെയും പിടിവീഴും; പിന്നാലെ പോലീസ് നടപടി

എകെജി സെന്ററിലെത്തി രവി ഡിസി; എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി മടങ്ങി

വിടവാങ്ങൽ മത്സരം കിട്ടാതെ പടിയിറങ്ങിയ ഇന്ത്യൻ താരങ്ങൾ; പുതിയ ലിസ്റ്റിലേക്ക് രവിചന്ദ്രൻ അശ്വിനും