എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

പുതിയ ചിത്രം ‘പവി കെയർ ടേക്കർ’ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ പശ്ചാത്തലത്തിൽ പ്രതികരണവുമായി ദിലീപ് രംഗത്ത്. തന്നെ ഉന്നം വെച്ച് അടിക്കുമ്പോൾ അത് തന്റെ ചുറ്റുമുള്ളവരെ കൂടി ബാധിക്കുന്ന വിഷയമാണെന്നാണ് ദിലീപ് പറയുന്നത്. കൂടാതെ കഴിഞ്ഞ എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് അത്രയധികം ലാഭം ഉണ്ടാക്കിക്കൊടുത്ത  ആളാണ് താനെന്നും ദിലീപ് പറയുന്നു. കൂടാതെ ഈ പ്രശ്‌നത്തിൽ ആരുടെയും പേര് എവിടെയും പറയരുതെന്ന് ബെയിൽ ഓർഡറിൽ പറഞ്ഞിട്ടുണ്ടെന്നും ദിലീപ് കൂട്ടിചേർത്തു.

“എന്നെ ടാർഗറ്റ് ചെയ്‌ത്‌ അടിക്കുമ്പോൾ അത് എന്നെ ചുറ്റിലുമുള്ളവർക്കും കിട്ടുന്നുണ്ട്. ഇൻഡസ്ട്രിക്ക് തന്നെ ഭയങ്കര ലോസ് സംഭവിക്കുന്നുണ്ട്. സർക്കാരിനും ആ നഷ്‌ടം സംഭവിക്കുന്നുണ്ട്. കാരണം, കഴിഞ്ഞ എത്രയോ വർഷങ്ങളായിട്ട് അത്രയധികം ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ. അപ്പോൾ എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്.

ഞാൻ മുന്നിൽ നിൽക്കുന്നതുകൊണ്ട് എന്നെ ഡയറക്‌ടായി ബാധിക്കുന്നു എന്നേയുള്ളൂ. എന്നെ ചുറ്റിപ്പറ്റി ബാക്കിൽ നിൽക്കുന്ന ഒരുപാട് ആളുകളെയും ബാധിക്കുന്ന കാര്യമാണത്. അവരും പലതരത്തിലും ഫേസ് ചെയ്തു‌കൊണ്ടിരിക്കുന്ന കാര്യമാണത്. ഫേസ് ചെയ്തല്ലേ പറ്റുള്ളൂ.

പലരും എന്നെയിങ്ങനെ കുറ്റം പറയുന്നത് കാണാറുണ്ട്. പക്ഷേ എനിക്കതിനെതിരെ പ്രതികരിക്കാൻ കഴിയില്ല. ഈ പ്രശ്‌നത്തിൽ ആരുടെയും പേര് എവിടെയും പറയരുതെന്ന് ബെയിൽ ഓർഡറിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇതെല്ലാം കേട്ടുകൊണ്ടിരിക്കുക എന്നല്ലാതെ വേറൊന്നും എനിക്ക് ചെയ്യാനില്ല. പക്ഷേ ചില സമയം കൈയിൽ നിന്ന് പോകുന്ന സമയത്ത് ഇതുപോലെ ഓരോന്ന് പറഞ്ഞുപോകും.” എന്നാണ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിലീപ് പറഞ്ഞത്.

അതേസമയം ‘ഡിയർ ഫ്രണ്ട്’ എന്ന ചിത്രത്തിന് ശേഷം വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് പവി കെയർ ടേക്കർ. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍. ദിലീപിനൊപ്പം ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലിന രാമകൃഷ്ണന്‍ എന്നീ അഞ്ച് പുതുമുഖങ്ങളാണ് നായികമാരായി എത്തിയത്.

ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്ഫടികം ജോര്‍ജ്, അഭിഷേക് ജോസഫ്, മാസ്റ്റര്‍ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കര്‍, ഷാഹി കബീര്‍, ജിനു ബെന്‍ തുടങ്ങിയ ഒരു വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. രാജേഷ് രാഘവനാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. സനു താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Latest Stories

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം