അന്ന് അപമാനിതനായി അവിടെ നിന്ന് ഇറങ്ങി, ഇന്ന് മൈക്രോസോഫ്റ്റ് പറയുന്നു ‘ഓപ്പറേഷൻ ജാവ’ കാണണം’

ബിടെക് പഠനത്തിന്  ശേഷം ജോലി തേടി നടക്കുന്ന കാലത്ത് മൈക്രോസോഫ്റ്റിൽ ഇന്റർവ്യൂന് പോയ സംഭവം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുകയാണ് തരുൺ. ഉത്തരങ്ങളറിയാതെ, ഒട്ടും അപ്‌ഡേറ്റഡ് അല്ലാത്ത തന്നെക്കുറിച്ച് അപകർഷത തോന്നി പുറത്തു വന്ന തനിക്ക് വർഷങ്ങൾക്കിപ്പുറം തന്റെ ആദ്യ ചിത്രമായ ‘ഓപ്പറേഷൻ ജാവ മൂലം’ മൈക്രോസോഫ്റ്റിൽ നിന്നുണ്ടായ അഭിമാന നിമിഷത്തെ കുറിച്ച് അദ്ദേഹം പറയുന്നു.

പറഞ്ഞു തുടങ്ങുമ്പോൾ എന്റെ btech കാലം തന്നെ പറയണം. അന്ന് ജോലി തേടി ഇന്റർവ്യൂകൾ attend ചെയ്യുന്ന സമയം, ബാംഗ്ലൂർ താമസിച്ചു അവിടുത്തെ കമ്പനികളിൽ CV കൊടുത്ത് ജോലിയ്ക്ക് വേണ്ടി അലയുന്ന കാലമാണ്.അങ്ങനെ ആറ്റു നോറ്റ് കാത്തിരുന്ന് ഒരു ഇന്റർവ്യൂ വീണു കിട്ടി.
അല്പം വിറവലോടെ, സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ധാരണ ഉള്ളവനെപ്പോലെ, ഇല്ലാത്ത ആറ്റിട്യൂട് ഉണ്ടെന്ന് കാണിച്ച് ഞാൻ ഇന്റർവ്യൂ ബോർഡിന് മുന്നിലിരുന്നു.
അപ്പുറത്തു നിന്നു ചോദ്യങ്ങൾ വന്നു തുടങ്ങി കാശുമുടക്കില്ലാതെ ഞാൻ കെട്ടിപ്പൊക്കിയ ഇമേജും ആറ്റിട്യൂഡും നിമിഷങ്ങൾക്കകം തകർന്നു തവിടു പൊടിയായി,ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരമില്ലാതെ ഞാൻ ഇളിഭ്യനായി എന്നു തന്നെ വേണം പറയാൻ. അന്ന് ചോദിച്ച ചോദ്യങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ട്.
1.Windows ന്റെ ഏറ്റവും latest version ഏതാണ് ?
ഞാൻ ഒരു ഉളുപ്പും ഇല്ലാതെ അറിയില്ലെന്ന് പറഞ്ഞു.
2.Micro soft ന്റെ ഏതൊക്കെ versions use ചെയ്തിട്ടുണ്ട്.
അതിനും ഉത്തരമില്ലാതെ ഞാൻ ഞാൻ കീഴ്പ്പോട്ടു നോക്കിയിരുന്നു.
3.Micro soft ന്റെ head quaters എവിടെയാണ്?
ഉത്തരം ലളിതം. അറിയില്ല.
4.Micro soft ന്റെ CEO ആരാണ്?.

ഭാവദേദമേതുമില്ലാതെ അതിനും അറിയില്ല എന്ന മറുപടി തന്നെ …
എനിയ്ക്ക് നേരെ certficate തന്നിട്ട് ആ recruiter പറഞ്ഞു. ഇത്ര പോലും updated അല്ലാത്ത ഒരാളെ എങ്ങനെയാടോ ഞങ്ങൾ recruit ചെയുക. എപ്പോഴും updated ആയിക്കൊണ്ടിരിയ്ക്കണം എന്ന്. വിവരം ഇല്ലാത്ത, updated അല്ലാത്ത, എങ്ങും placed ആ കാത്ത ഞാൻ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി. Micro soft നെ അത്രയേറെ പ്രാകിയിട്ടുണ്ട് അന്ന്. Insert ചെയ്ത ഷർട്ട് വലിച്ചു പുറത്തിട്ട്, ടൈയും ലൂസാക്കി പുറത്തേയ്ക്കിറങ്ങി ആ കമ്പനിയെ ഞാൻ ഒന്ന് നോക്കി. നിങ്ങൾ ഇപ്പോ ഓർക്കുന്നുണ്ടാകും ഈ കമ്പനി വിലയ്ക്ക് മേടിച്ചു ഹീറോയിസം കാണിയ്ക്കാനുള്ള നോട്ടം ആണ് ഇതെന്ന്.. എങ്കിൽ നിങ്ങൾക്ക് തെറ്റി..

സംഗതി ഇതാണ്.
ഇന്ന് രാവിലെ Alexander Prasanth ഒരു വോയിസ്‌ മെസ്സേജ്. എടാ നീ അറിഞ്ഞോ?
നമ്മൾ ഇന്റർനാഷണലി ഹിറ്റ്‌ ആണെന്ന്…..
എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ആണ് കാര്യം പറയുന്നത്.
മൈക്രോസോഫ്റ്റ് കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ്‌ നടത്താൻ വേണ്ടി ഉണ്ടാക്കിയ പുതിയ ഒരു ആപ്ലിക്കേഷൻ,മൈക്രോസോഫ്റ്റ് ടീം എന്നോ മറ്റോ ആണ് പേര്.
അവര് ഡെമോ ക്ലാസ്സ്‌ എടുക്കുമ്പോൾ ആദ്യം പറയുന്നത് കുട്ടികളും മാതാപിതാക്കളും ഉറപ്പായും ഓപ്പറേഷൻ ജാവ കാണണം എന്നാണ്. പൊതുവേ അവർ പഠനത്തിനിടയിൽ സിനിമ പ്രോത്സാഹിപ്പിയ്ക്കാറില്ല, പക്ഷേ ജാവ എല്ലാവരും കാണണം കാരണം നിങ്ങൾ പഠിയ്ക്കുന്നതിനൊപ്പം തന്നെ അറിയേണ്ട സിനിമയാണ് ജാവ എന്ന്..
എന്താല്ലേ…!!!
Micro soft നിങ്ങൾ മുത്താണ്

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി