കുഞ്ഞുണ്ടാകില്ലെന്ന് പറഞ്ഞ് അപമാനിച്ചു; അവരുടെ വാക്ക് കേട്ട് അയാള്‍ എന്നെ ഉപേക്ഷിച്ചു; പൊട്ടിക്കരഞ്ഞ് നടി

ബിഗ് ബോസ് തെലുഗു സീസണില്‍ നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ പ്രിയങ്കയും പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഷോയില്‍ വച്ച് പ്രിയങ്ക തുറന്നു പറഞ്ഞ ചില കാര്യങ്ങള്‍ ആണ് വൈറല്‍ ആയി മാറുന്നത്. ബിഗ് ബോസ് ഷോയുടെ ഭാഗമായി മത്സരാര്‍ത്ഥികള്‍ക്ക് ആദ്യ പ്രണയത്തെക്കുറിച്ചും അത് ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും പറയാനുള്ള അവസരമാണ് നല്‍കിയത്. ഈ എപ്പിസോഡില്‍ ആണ് പ്രിയങ്ക തന്റെ ആദ്യ പ്രണയത്തെയും അത് സമ്മാനിച്ച ഹൃദയവേദനയെയും കുറിച്ച് വെളിപ്പെടുത്തിയത്.

അബ്ബാ എന്ന് വിളിക്കുന്ന രവി എന്ന വ്യക്തിയുമായിട്ടായിരുന്നു തന്റെ ആദ്യ പ്രണയം എന്ന് പ്രിയങ്ക പറയുന്നു. ഏതാണ്ട് ആറുവര്ഷത്തോളം താനും ആയാളും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നെന്നും ഏറ്റവും ഒടുവിലത്തെ തന്റെ സര്‍ജറി കഴിഞ്ഞപ്പോള്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് പുള്ളിയോട് സംസാരിച്ചിരുന്നു. ആദ്യം അയാള്‍ സമ്മതിച്ചതാണ്. എന്നാല്‍ പിന്നീട് അവന്റെ അച്ഛന്റെയും അമ്മയുടെയും വാക്ക് കേട്ട് അയാള്‍ക്ക് ബന്ധത്തില്‍ നിന്നും പിരിയേണ്ടി വന്നു- പ്രിയങ്ക പറയുന്നു.

തന്റെ മാതാപിതാക്കള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു. അതുകൊണ്ടുതന്നെ നിന്നെ വിവാഹം കഴിക്കാന്‍ കഴിയില്ല. മാത്രമല്ല ഒരു കുഞ്ഞിന്നെ നല്‍കാന്‍ നിനക്ക് കഴിയില്ലല്ലോ, എന്നുള്ള സംസാരം ആണ് അയാള്‍ തന്നോട് ഏറ്റവും ഒടുവില്‍ നടത്തിയതെന്നും പ്രിയങ്ക വെളിപ്പെടുത്തി.

അമ്മയാകാന്‍ വേണ്ടി താന്‍ ചികിത്സയ്ക്ക് തയ്യാര്‍ ആണ്. ഡോക്ടര്‍മാരുമായി അതിന്റെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇക്കാര്യങ്ങള്‍ ഒക്കെയും താന്‍ രവിയെ അറിയിക്കാന്‍ ശ്രമിച്ചു എങ്കിലും തനിക്ക് ഒരിക്കലും കുട്ടികളുണ്ടാകില്ലെന്ന് പറഞ്ഞുകൊണ്ട് അയാള്‍ തന്നെ നിരസിച്ചു. വാക്കാല്‍ ഒരുപാട് അപമാനിച്ചുവെന്നും തകര്‍ന്നുപോയെന്നും പ്രിയങ്ക വെളിപ്പെടുത്തി.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ