അതിന് വേണ്ടി മാത്രം പ്രിയദർശൻ എന്റെ തലയിലൂടെ ഒരു കുപ്പി വെളിച്ചെണ്ണ കമഴ്ത്തി: തബു

കമൽ ഹാസനെയും ശിവാജി ഗണേഷനെയും പ്രധാന കഥാപാത്രങ്ങളാക്കി ഭരതൻ സംവിധാനം ചെയ്ത ‘തേവർ മകൻ’ എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ആയിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത് 1997-ൽ പുറത്തിറങ്ങിയ വിരാസത്. തബു, അനിൽ കപൂർ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി പ്രിയദർശൻ തന്റെ തലയിലൂടെ എണ്ണയൊഴിച്ചെന്നാണ് തബു പറയുന്നത്. എണ്ണമയമുള്ളതായി തോന്നിക്കാൻ കുറച്ച് ജെൽ പുരട്ടിക്കോളാൻ ഹെയർ സ്റ്റൈലിസ്റ്റ് നിർദേശിച്ചിരുന്നെങ്കിലും സംവിധായകൻ ഉദ്ദേശിച്ചത് നല്ല രീതിയിലുള്ള എണ്ണമയമായിരുന്നുവെന്നും തബു പറയുന്നു.

“എന്റെ കഥാപാത്രത്തിന് തലയിൽ എണ്ണ മയമുള്ള, നാടൻ ലുക്കായിരുന്നു പ്രിയന് വേണ്ടിയിരുന്നത്. തല എണ്ണമയമുള്ളതായി തോന്നിക്കാൻ കുറച്ച് ജെൽ പുരട്ടിക്കോളാൻ ഹെയർ സ്റ്റൈലിസ്റ്റ് നിർദേശിച്ചു. ഞാനത് അനുസരിച്ചു. സെറ്റിലെത്തിയപ്പോൾ പ്രിയദർശൻ ചോദിച്ചു തലയിൽ എണ്ണ പുരട്ടാൻ പറഞ്ഞതല്ലേ എന്ന്. എണ്ണ തേച്ചിട്ടുണ്ടെന്നും തിളക്കം വരുന്നുണ്ടെന്നും ഞാൻ പറഞ്ഞു. അദ്ദേഹം അവിടെനിന്ന് പോയി ഒരു കുപ്പി നിറച്ച് വെളിച്ചെണ്ണയുമായി വന്നു.

അതുമുഴുവൻ എന്റെ തലയിലേക്കൊഴിച്ചു. തലയിൽ എണ്ണമയം വേണമെന്ന് താനുദ്ദേശിച്ചത് ഇതാണെന്നും സംവിധായകൻ പറഞ്ഞു ആ സിനിമയ്ക്കുവേണ്ടി പിന്നെ ഹെയർസ്റ്റൈലിസ്റ്റിനെ ആവശ്യംവന്നില്ല. അഞ്ചുമിനിറ്റുകൊണ്ട് തയ്യാറാവും. നീണ്ട മുടിയിൽ എണ്ണ പുരട്ടി പിന്നിയിടുക മാത്രമേ സെറ്റിലെത്തുംമുൻപ് ചെയ്യേണ്ടതായി വന്നുള്ളൂ.” എന്നാണ് സൂമിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞത്.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?