കേരള എക്‌സൈസ് ഡിപ്പാര്‍ട്ട്മെന്റിനും ബുദ്ധിജീവികള്‍ക്കും ചാനലുകാര്‍ക്കും നന്ദി : ഒമര്‍ ലുലു

ഒമര്‍ ലുലു ചിത്രം ‘നല്ല സമയം’ ഒടിടിയില്‍ എത്തി. ഏപ്രില്‍ 15 മുതല്‍ സൈന പ്ലേയിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. സൈന പ്ലേയുടെ ഒടിടി ലിങ്ക് ഒമര്‍ ലുലു ഫേസ്ബുക്കില്‍ പങ്കുവെച്ചു.
ഈ ചിത്രം ചര്‍ച്ചയാക്കിയ കേരള എക്‌സൈസ്സ് ഡിപ്പാര്‍ട്ട്മെന്റിനും ബുദ്ധി ജീവികള്‍ക്കും ചാനലുകാര്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍.

കുറിപ്പ് പൂര്‍ണരൂപം

വളരെ ചെറിയ ബഡ്ജറ്റില്‍ ആകെ 11 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത നല്ല സമയം എന്ന ഒരു കുഞ്ഞു OTT സിനിമ ഇത്ര വലിയ ചര്‍ച്ചയാക്കി തന്ന കേരള എക്‌സൈസ്സ് ഡിപ്പാര്‍ട്ട്മെന്റിനും ഇവിടത്തെ ബുദ്ധി ജീവികള്‍ക്കും എല്ലാ ചാനലുകാര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു??.
അപ്പോ ഇന്ന് വിഷു റിലീസായി വൈകുന്നേരം നാല് മണിക്ക് Saina Play OTTയില്‍ വരും എല്ലാവരും കണ്ട് അഭിപ്രായം പറയണം കേട്ടോ

ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ റിലീസായ ചിത്രം ജനുവരി രണ്ടിന് പിന്‍വലിക്കേണ്ടിയും വന്നിരുന്നു. ഇര്‍ഷാദ് അലിയും വിജീഷും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ അഞ്ച് പുതുമുഖ നായികമാരെയാണ് സംവിധായകന്‍ ഒമര്‍ ലുലു മലയാള സിനിമയിലേക്ക് അവതരിപ്പിച്ചത്. കലന്തൂര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കലന്തൂരാണ് ചിത്രം നിര്‍മിച്ചത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍