'വീട്ടില്‍ നിന്ന് പുറത്താക്കുമോ എന്നൊക്കെ പേടിച്ചു, എന്നാല്‍ നാട്ടുകാര്‍ക്ക് ആയിരുന്നു പ്രശ്‌നം'; ഫോട്ടോഷൂട്ട് വിവാദത്തില്‍ നടി ഗോപിക

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സിനിമയില്‍ സ്റ്റെഫി എന്ന കഥാപാത്രമായി എത്തിയ നടി ഗോപികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ചര്‍ച്ചയായിരുന്നു. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ടിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ആ ഫോട്ടോകള്‍ ഇട്ടതില്‍ വീട്ടുകാര്‍ക്ക് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ചില നാട്ടുകാര്‍ക്കായിരുന്നു പ്രശ്നമെന്നുമാണ് താരം പറയുന്നത്.

തന്റെ ജൂനിയേഴ്സിന്റെ ഗാര്‍മെന്റ് ഫോട്ടോഷൂട്ടായിരുന്നു അത്. അവരുടെ പ്രൊഡക്ടിന് വേണ്ടി ചെയ്തത്. അവരുടെ സീനിയറായ താന്‍ ഒരു സഹായം എന്ന നിലയിലാണ് ഫോട്ടോഷൂട്ട് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ആ ഫോട്ടോകള്‍ പങ്കുവെയ്ക്കാന്‍ പേടിയായിരുന്നു. ഇതെങ്ങനെ ആളുകള്‍ എടുക്കുമെന്നോ എങ്ങനെ തന്നെ ബാധിക്കുമെന്നോ അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ ഇത് പോസ്റ്റു ചെയ്യണോ എന്ന് സുഹൃത്തോളോട് ചോദിച്ചിരുന്നു.

നിനക്ക് ആത്മവിശ്വാസം ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്യണമെന്ന് തന്നെയായിരുന്നു അവരും പറഞ്ഞത്. അത് മാത്രമാണ് കാര്യം. വീട്ടില്‍ നിന്ന് പുറത്താക്കുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു. പാരന്റ്സിന്റെ ഭാഗത്തു നിന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. അവര്‍ക്ക് തന്റെ ലിമിറ്റ്സ് അറിയാം. എത്ര എക്സ്റ്റന്റ് വരെ താന്‍ പോകുമെന്നും അവര്‍ക്ക് അറിയാം.

പക്ഷേ നാട്ടുകാര്‍ക്ക് ഭയങ്കര പ്രശ്നമാണ്. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ ഇട്ടപ്പോള്‍ താന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ നല്ല കമന്റ്സ് വന്നു. തണ്ണീര്‍മത്തനില്‍ നിന്നുള്ള ഈ ട്രാന്‍സിഷന്‍ കണ്ടപ്പോള്‍ പലരും അത്ഭുതപ്പെട്ടു. പിന്നെ നമ്മള്‍ എന്തിട്ടാലും നെഗറ്റീവ് കമന്റ്സ് വരും. താനൊരു നോര്‍മല്‍ ഫോട്ടോ ഇട്ടപ്പോള്‍ അതിന് വന്ന ഒരു കമന്റ് വളരെ മോശമായിരുന്നു എന്നും ഗോപിക ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

IPL 2025: ജയ്‌സ്വാൾ മോനെ, നിനക്ക് ഇന്ത്യൻ ടീമിൽ തുടരാൻ താല്പര്യമില്ലേ; വീണ്ടും ഫ്ലോപ്പായ താരത്തിനെതിരെ വൻ ആരാധകരോക്ഷം

ആം ആദ്മി പാർട്ടി ഭരണകാലത്ത് നടത്തിയ 177 രാഷ്ട്രീയ നിയമനങ്ങൾ റദ്ദാക്കി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

IPL 2025: സഞ്ജുവിനെ കണ്ട് പഠിക്ക് മോനെ റിയാനേ; താരത്തിന്റെ ക്യാപ്റ്റന്സിയെ വാനോളം പുകഴ്ത്തി ആരാധകർ

വ്യാപാര യുദ്ധം കനക്കുന്നു; ചൈനയ്ക്ക് മേലുള്ള തീരുവ വീണ്ടും ഉയർത്തി ഡൊണാൾഡ് ട്രംപ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

RR VS GT: അത് വരെ എല്ലാം ഒകെ ആയിരുന്നു, പക്ഷെ ഒറ്റ മണ്ടത്തരം കൊണ്ട് എല്ലാം നശിപ്പിച്ച് സഞ്ജു; വിമർശനം ശക്തം

ഏത് മൂഡ് ധോണി മൂഡ്, മുൻ ചെന്നൈ നായകന്റെ അതെ തന്ത്രം സ്വീകരിച്ച് സഞ്ജു സാംസൺ; ഇയാൾ അടുത്ത ക്യാപ്റ്റൻ കൂൾ എന്ന് ആരാധകർ

IPL VS PSL: അങ്ങനെ സംഭവിച്ചാൽ പിന്നെ ഒരുത്തൻ പോലും ഐപിഎൽ കാണില്ല, എല്ലാവർക്കും പിഎസ്എൽ മതിയാകും: ഹസൻ അലി

'പണിയെടുക്കാന്‍ വയ്യാത്തവര്‍ റെസ്റ്റെടുക്ക്', പാഠം പഠിപ്പിക്കുമോ കോണ്‍ഗ്രസ്?

ബഹുഭൂരിപക്ഷം ആശമാരും ഫീല്‍ഡിലുണ്ട്; സമരം ആര്‍ക്കെതിരെ ചെയ്യണമെന്ന് സമരക്കാര്‍ ചിന്തിക്കണമെന്ന് മുഖ്യമന്ത്രി