നാന പടേക്കർ എത്ര വലിയ നുണയനാണെന്ന് ലോകത്തിന് ഇപ്പോള്‍ അറിയാം: തനുശ്രീ ദത്ത

നടൻ നാന പടേക്കർക്കെതിരെ നടി തനുശ്രീ ദത്ത മീ ടൂ ആരോപണം ഉന്നയിച്ചത് ഇന്ത്യൻ സിനിമാലോകത്തെ പിടിച്ചുകുലുക്കിയിരുന്നു. 2018- ലായിരുന്നു തനുശ്രീയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം തനുശ്രീക്കെതിരെ നാന പടേക്കർ രംഗത്തുവന്നതും വലിയ വാർത്തയായിരുന്നു. തനുശ്രീ പറഞ്ഞത് നുണയാണെന്നാണ് നാന പടേക്കർ പറഞ്ഞത്.

എന്നാൽ ഇപ്പോഴിതാ നാന പടേക്കറുടെ പ്രതികരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തനുശ്രീ ദത്ത. നാന എത്ര വലിയ നുണയനാണെന്ന് ലോകത്തിന് ഇപ്പോൾ അറിയാമെന്നും, അയാളെ പിന്തുണച്ചിരുന്നവര്‍ ഇപ്പോൾ കടത്തിലാവുകയോ അയാളെ മാറ്റി നിര്‍ത്തുകയോ ചെയ്തുവെന്നും തനുശ്രീ ദത്ത പറയുന്നു. ശേഷം നിരവധി പേരാണ് തനുശ്രീയെ പിന്തുണച്ച് രംഗത്തെത്തിയത്.

“നാന എത്ര വലിയ നുണയനാണെന്ന് ലോകത്തിന് ഇപ്പോള്‍ അറിയാം, അനില്‍ ശര്‍മയുടെ ഷൂട്ടിംഗിനിടെ വാരാണസി പയ്യനെ തല്ലിയെ സംഭവത്തിന് ശേഷം. നാന ആദ്യം കരണത്തടിച്ചത് ഷൂട്ടിന്റെ ഭാഗമാണെന്ന് വരുത്തി തീര്‍ക്കാന്‍ നോക്കി. തന്റെ പ്രവര്‍ത്തി മറച്ചുപിടിക്കാന്‍ നോക്കിയതിന് തിരിച്ചടി കിട്ടിയപ്പോള്‍ അയാള്‍ യുടേണ്‍ എടുക്കുകയും മനസില്ലാ മനസോടെ മാപ്പ് പറയുകയും ചെയ്തു.

അയാള്‍ ഇപ്പോള്‍ ഭയന്നിരിക്കുകയാണ്. ബോളിവുഡിലെ അയാളുടെ സപ്പോര്‍ട്ടര്‍മാര്‍ കുറഞ്ഞു. അയാളെ പിന്തുണച്ചിരുന്നവര്‍ കടത്തിലാവുകയോ അയാളെ മാറ്റി നിര്‍ത്തുകയോ ചെയ്തു. അയാളുടെ മാനുപ്പുലേഷനുകള്‍ ആളുകള്‍ തിരിച്ചറിഞ്ഞു. അതിനാല്‍ ആറ് വര്‍ഷത്തിന് ശേഷം ഒരു ആരോപണത്തോട് പ്രതികരിച്ച് ശ്രദ്ധ നേടാന്‍ നോക്കുന്നത്. നാന പടേക്കര്‍ പാത്തളോജിക്കല്‍ നുണയന്‍ ആണ്.” എന്നാണ് സൂമിന് നൽകിയ അഭിമുഖത്തിൽ തനുശ്രീ ദത്ത പറഞ്ഞത്.

Latest Stories

നായകന്റെ പേടി സ്വപ്നം ആണ് ഇന്ന് ഇന്ത്യൻ താരങ്ങളുടെ ആ പ്രവർത്തി, കോഹ്‌ലിയുടെ രീതി ഞെട്ടിച്ചു; സൂപ്പർതാരത്തെക്കുറിച്ച് അലിസ ഹീലി

ആരിഫ് മുഹമ്മദ് ഖാന്‍ സംഘപരിവാറിന്റെ ദത്തുപുത്രനായി സ്വയം മാറി; കേരളത്തില്‍ ഭരണസ്തംഭനം ഉണ്ടാക്കാന്‍ ശ്രമിച്ചു; ആഞ്ഞടിച്ച് എം സ്വരാജ്

രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാന്‍ ശ്രമം; പീഡന പരാതിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; തുടരെ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍; കൃഷി വകുപ്പില്‍ നിന്ന് 29 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടിയെന്ന് യു പ്രതിഭ എംഎല്‍എ

മന്‍മോഹന്‍ സിംഗിന് പ്രത്യേക സ്മാരകം; കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ വിമര്‍ശനവുമായി ശര്‍മിഷ്ഠ മുഖര്‍ജി

ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?

ഊര്‍മിള കോട്ടാരെയുടെ കാറിടിച്ച് മെട്രോ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം; താരം പരിക്കുകളോടെ ചികിത്സയില്‍

ആകെ റിലീസ് 199 ചിത്രങ്ങള്‍, വിജയിച്ചത് 26 സിനിമകള്‍ മാത്രം; നഷ്ടം 700 കോടിയോളം, താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍

വൈറ്റ് ഹൗസിലേക്ക് എത്തും മുമ്പ് 'മഗാ' ക്യാമ്പിലെ ചേരിപ്പോര്; ഇന്ത്യക്കാരന്റെ പേരില്‍ തുടക്കത്തിലെ മസ്‌കും ട്രംമ്പും തമ്മിലടിക്കുമോ?