എന്ത് പറഞ്ഞാണ് ആ മനുഷ്യനെ എക്‌സൈറ്റ് ചെയ്യിക്കേണ്ടത് ; മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് തരുണ്‍ മൂര്‍ത്തി

തരുണ്‍ മൂര്‍ത്തി ഒരുക്കിയ ചിത്രം ‘സൗദി വെള്ളക്ക’ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍. മമ്മൂട്ടിക്കായി കഥയൊരുക്കുമ്പോള്‍ പെര്‍ഫെക്ടായതില്‍ കുറഞ്ഞതൊന്നും ചെയ്യില്ല. മമ്മൂട്ടി ചെയ്യാത്ത കഥാപാത്രങ്ങള്‍ കുറവാണെന്നും അദ്ദേഹം പരീക്ഷിക്കാത്ത തരം കഥ ഒരുക്കാനായാല്‍ താരത്തെ സമീപിക്കുമെന്നും തരുണ്‍ മൂര്‍ത്തി അറിയിച്ചു.

‘മമ്മൂക്കയെ വെച്ച് എനിക്ക് സിനിമ ചെയ്യണമെന്നുണ്ട്. പക്ഷെ അദ്ദേഹം എല്ലാത്തരം കഥാപാത്രങ്ങളെയും ചെയ്ത് വച്ചിരിക്കുകയാണ്. മമ്മൂട്ടി ചെയ്യാത്ത കഥാപാത്രം ഏതാണ് ഉള്ളത്. എല്ലാം പരീക്ഷിച്ച് കഴിഞ്ഞു. എന്ത് പറഞ്ഞാണ് ആ മനുഷ്യനെ എക്സൈറ്റ് ചെയ്യിക്കേണ്ടതെന്ന് എന്നോ, ഒരു കഥ പറഞ്ഞ് എങ്ങനെയാണ് അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യക്കുകയെന്നോ അറിയില്ല.

അതുകൊണ്ട് ചെയ്യുമ്പോള്‍ അത്രയും പെര്‍ഫെക്ടായ കഥയും കഥാപാത്രവുമാണെങ്കിലെ മമ്മൂട്ടിയെ വെച്ച് ഒരു പടത്തിന് ഞാന്‍ മുതിരുകയുള്ളു’ തരുണ്‍ മൂര്‍ത്തി പറഞ്ഞു. സൗദി വെള്ളയ്ക്ക ഗോവന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ശേഷമാണ് തിയേറ്ററുകളിലെത്തിയത്. തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ നിര്‍മാതാവായ സന്ദീപ് സേനനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഓപ്പറേഷന്‍ ജാവയില്‍ ശ്രദ്ധേയമായ കഥപാത്രങ്ങളെ അവതരിപ്പിച്ച ലുക്ക്മാന്‍ അവറാന്‍, ബിനു പപ്പു എന്നിവര്‍ സൗദി വെള്ളക്കയിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇരുവരെയും കൂടാതെ സുധി കോപ്പ, ദേവി വര്‍മ്മ, ശ്രന്ധ, ഗോകുലന്‍, ധന്യ അനന്യ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം