നമുക്ക് കാണാൻ ഇഷ്ടമുള്ള ഒരു ഡ്രൈവർ കഥാപാത്രമായാണ് ലാലേട്ടൻ ചിത്രത്തിലെത്തുന്നത്: തരുൺ മൂർത്തി

ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. മോഹൻലാലിന്റെ കരിയറിലെ 360- മത് ചിത്രം കൂടിയാണ് തരുൺ മൂർത്തിയോടൊപ്പം ഒരുങ്ങുന്നത്.

റാന്നിക്കാരനായ ടാക്സി ഡ്രൈവർ ഷണ്മുഖമായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. സൂപ്പർ സ്റ്റാർ എന്നതിലുപരി കുറേ നാളുകൾക്ക് ശേഷം മോഹൻലാൽ എന്ന നടനെ ഈ  ചിത്രത്തിലൂടെ കാണാൻ കഴിയുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്.

മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ- ശോഭന കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ആയിരുന്നു ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് തരുൺ മൂർത്തി. നമുക്ക് കാണാൻ ഇഷ്ടമുള്ള ഒരു ഡ്രൈവർ കഥാപാത്രമാണ് സിനിമയിൽ മോഹൻലാൽ എന്നാണ് തരുൺ പറയുന്നത്.

“പ്രൊജക്ട് നടക്കുമോ ഇല്ലയോ എന്നൊരു കൺഫ്യൂഷനിൽ ഇങ്ങനെ നിൽക്കുകയായിരുന്നു. അപ്പോഴാണ് നമുക്കിത് ചെയ്യാം തരുണേ എന്ന് പറഞ്ഞു പെട്ടെന്ന് കാൾ വന്നത്. പിന്നെ അത് ഏറ്റെടുത്ത് വൃത്തിയായി ചെയ്യാൻ ശ്രമിക്കുക എന്നതല്ലേ കാര്യം. അതിന് തയ്യാറാവുക എന്നതല്ലേ കാര്യം.

അതിന് ഞങ്ങൾക്ക് സമയം കിട്ടി. പിന്നീട് അഹോരാത്രം ഞാനും എന്റെ പ്രൊഡക്ഷനിലെ പിള്ളേരും ഓടിനടന്ന് പണിയെടുത്തു. ഇപ്പോൾ നല്ല സന്തോഷം തോന്നുന്നുണ്ട്. ആക്ഷൻ പറയാൻ കാത്തിരിക്കുകയാണ്. നമുക്ക് കാണാൻ ഇഷ്ടമുള്ള ഒരു ഡ്രൈവർ കഥാപാത്രമാണ് ലാലേട്ടൻ്റെത്.” എന്നാണ് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തരുൺ മൂർത്തി പറഞ്ഞത്.

രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. പ്രശസ്ത ഫോട്ടോഗ്രാഫർ കെ. ആർ സുനിലും തരുൺ മൂർത്തിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തികരഞ്ജിത്, കലാസംവിധാനം -ഗോകുൽദാസ്, മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യും – ഡിസൈൻ – സമീറ സനീഷ്, നിർമ്മാണ നിർവ്വഹണം – ഡിക്സൻ പൊടുത്താസ്.സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി